വെനസ്വേലന്‍ പ്രസിഡന്റിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയന്‍ രാജ്യങ്ങൾ
സ്പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചേസിന്റെ തീരുമാനത്തെ അനുകൂലിക്കുന്ന നിലപാടാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും സ്വീകരിച്ചത്. മഡ്യൂറോ നിലപാട് മാറ്റണമെന്ന്...

വെനസ്വേലന്‍ പ്രസിഡന്‍റ് മഡ്യൂറോക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയന്‍ രാജ്യങ്ങൾ. എട്ട് ദിവസത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വാൻ ഡെയ്ഡോയെ പ്രസിഡന്റായി അംഗീകരിക്കുമെന്ന് ഫ്രാന്‍സും സ്പെയിനും ജര്‍മ്മനിയും.
വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് മഡ്യൂറോക്ക് മുന്നറിയിപ്പുമായി സ്പെയിനും ഫ്രാന്‍സും ജര്‍മ്മനിയും രംഗത്തെത്തി. 8 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ പുതിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുന്നത് വരെ പ്രതിപക്ഷ നേതാവ് വാന്‍ഡെയ്ഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളോടും ആവശ്യപ്പെടുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെട്രോ സാഞ്ചേസ് പ്രതികരിച്ചു.
സ്പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചേസിന്റെ തീരുമാനത്തെ അനുകൂലിക്കുന്ന നിലപാടാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും സ്വീകരിച്ചത്. മഡ്യൂറോ നിലപാട് മാറ്റണമെന്ന് മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു. മഡ്യൂറോ രാജിവച്ച് സ്വതന്ത്ര തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ജര്‍മ്മന്‍ വക്താവ് ട്വിറ്ററിലൂടെ പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനസ്വേലയില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം.
അതേസമയം 35 കാരനായ വാന്‍ ഡെയ്ഡോ കഴിഞ്ഞ ദിവസം തെരുവില്‍ സ്വയം സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡന്റായി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ഡെയ്ഡോയുടെ തീരുമാനം.
Adjust Story Font
16

