Quantcast

അമേരിക്ക - താലിബാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് അഫ്ഗാന്‍ സര്‍ക്കാര്‍

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആറ് ദിവസമായി നടന്ന സമാധാന ചര്‍ച്ചകളിലാണ് കരാറിന് ധാരണയായത്.

MediaOne Logo

Web Desk

  • Published:

    28 Jan 2019 2:04 PM IST

അമേരിക്ക - താലിബാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് അഫ്ഗാന്‍ സര്‍ക്കാര്‍
X

അമേരിക്ക - താലിബാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് അഫ്ഗാന്‍ സര്‍ക്കാരും ജനങ്ങളും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആറ് ദിവസമായി നടന്ന സമാധാന ചര്‍ച്ചകളിലാണ് കരാറിന് ധാരണയായത്. 17 വര്‍ഷമായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിക്കാന്‍ വഴി തെളിഞ്ഞതില്‍ ഇരുപക്ഷത്തോടും നന്ദി പറയുന്നതായി സാധാരണക്കാര്‍ പ്രതികരിച്ചു.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചകളിലാണ് ഇരു കക്ഷികളും തമ്മില്‍ കരാറിന് ധാരണയായത്. 18 മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുമെന്നും താലിബാന്‍ ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കുമെന്നും ചര്‍ച്ചകളില്‍ ധാരണയായിരുന്നു. 17 വര്‍ഷമായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിക്കാന്‍ വഴി തെളിഞ്ഞതില്‍ അഫ്ഗാനിസ്ഥാനിലെ സാധാരണക്കാര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

അഫ്ഗാന്‍ സര്‍ക്കാറിനെ സമാധാന ചര്‍ച്ചകളില്‍ പങ്കാളികളാക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് താലിബാന്‍ നേരത്തെ സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെ താലിബാന്‍ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങള്‍ രാജ്യത്ത് ശകതമാവുകയും ചെയ്തു. ഇത്തവണ ചര്‍ച്ചകളില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും പങ്കെടുത്തില്ലെങ്കിലും രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ പ്രതിനിധികളും.

TAGS :

Next Story