Quantcast

ഭൂമിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ബെല്‍ജിയത്തില്‍ പടുകൂറ്റന്‍ റാലി

കാലവസ്ഥാ വ്യതിയാനം തടയാന്‍ രാഷ്ട്രീയക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി.

MediaOne Logo

Web Desk

  • Published:

    28 Jan 2019 2:09 PM IST

ഭൂമിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ബെല്‍ജിയത്തില്‍ പടുകൂറ്റന്‍ റാലി
X

ബെല്‍ജിയത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പടുകൂറ്റന്‍ റാലി. ആയിരക്കണക്കിന് ആളുകളാണ് ഭൂമിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്തുള്ള റാലിയില്‍ പങ്കെടുത്തത്.

കാലാവസ്ഥാ വ്യതിയാനം തടയാന്‍ രാഷ്ട്രീയക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലാണ് റാലി നടന്നത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലെത്തിയ റാലിയില്‍ പാര്‍ലമെന്റ് അംഗങ്ങളോട് പരിസ്ഥിതി സംരക്ഷിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഡിസംബറിലും സമാന ആവശ്യം ഉന്നയിച്ച് ബ്രസല്‍സില്‍ റാലി നടന്നിരുന്നു. 2015ലെ പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു റാലി.

TAGS :

Next Story