Quantcast

രണ്ടാമത് ട്രംപ് -കിം ഉച്ചകോടി: യു.എസ്- ഉത്തരകൊറിയ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

പ്യോങ്യാങില്‍ നടന്ന ഉച്ചകോടിയിലൂടെ കൊറിയന്‍ മുനമ്പില്‍ സമാധാനം സ്ഥാപിക്കുന്നതിന് ആദ്യ ചുവടുകള്‍ വെക്കാനായി. കൊറിയകള്‍ക്കിടയിലെ പ്രശ്നപരിഹാരത്തിനുള്ള ട്രംപിന്റെ ഇടപെടലും ശ്രദ്ധ നേടിയിരുന്നു.

MediaOne Logo

Web Desk

  • Published:

    4 Feb 2019 8:57 AM IST

രണ്ടാമത് ട്രംപ് -കിം ഉച്ചകോടി: യു.എസ്- ഉത്തരകൊറിയ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
X

രണ്ടാമത് ട്രംപ് -കിം ഉച്ചകോടി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യു.എസ് ഉത്തരകൊറിയ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഈ മാസം അവസാനത്തോടെ വിയറ്റ്നാമിലാകും രണ്ടാം ഉച്ചകോടി.

ഉത്തരകൊറിയയുടെ നിരയുധീകരണം, ചൈനയുമായുള്ള വ്യാപാരബന്ധം എന്നിവയാകും പ്രധാനമായി ചര്‍ച്ചയാകുകയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. തങ്ങളുടെ ആണവായുധങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ഉത്തരകൊറിയയോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചകോടിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നുമാണ് യു.എസിന്റെ ഭാഗം. കഴിഞ്ഞ ജൂണിലായിരുന്നു ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള ആദ്യ ഉച്ചകോടി.

പ്യോങ്യാങില്‍ നടന്ന ഉച്ചകോടിയിലൂടെ കൊറിയന്‍ മുനമ്പില്‍ സമാധാനം സ്ഥാപിക്കുന്നതിന് ആദ്യ ചുവടുകള്‍ വെക്കാനായി. കൊറിയകള്‍ക്കിടയിലെ പ്രശ്നപരിഹാരത്തിനുള്ള ട്രംപിന്റെ ഇടപെടലും ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഉച്ചകോടിയും ഉറ്റു നോക്കുകയാണ് ലോകം.

TAGS :

Next Story