അഫ്ഗാന്‍ പ്രതിപക്ഷവും താലിബാനും തമ്മില്‍ നടത്തുന്ന ചര്‍ച്ചയെ എതിര്‍ത്ത് അഫ്ഗാന്‍ സര്‍ക്കാര്‍
കൂടുതല്‍ അധികാരം നേടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണ് കൂടിക്കാഴ്ചയെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി

അഫ്ഗാന്‍ പ്രതിപക്ഷവും താലിബാനും തമ്മില്‍ നടത്തുന്ന ചര്‍ച്ചയെ എതിര്‍ത്ത് അഫ്ഗാന്‍ സര്‍ക്കാര്‍. കൂടുതല്‍ അധികാരം നേടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണ് കൂടിക്കാഴ്ചയെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇന്ന് റഷ്യയില്‍ വെച്ചാണ് അഫ്ഗാന്‍ പ്രതിപക്ഷവും താലിബാനും തമ്മിലുള്ള കൂടിക്കാഴ്ച. അഫ്ഗാനും അമേരിക്കയും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് അഫ്ഗാന്‍ പ്രതിപക്ഷം താലിബാനുമായി ചര്‍ച്ച നടത്തുന്നത്.
മോസ്കോയില്‍ വെച്ചാണ് കൂടിക്കാഴ്ച. അഫ്ഗാന്‍ മുന്‍പ്രസിഡന്റ് ഹമീദ് കര്‍സായി ഉള്‍പ്പെടെ 37 പ്രതിപക്ഷ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. എന്നാല്‍, കൂടുതല്‍ അധികാരം നേടിയെടുക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. മുമ്പ് അഫ്ഗാന്‍ ഭരിച്ചവര്‍ താലിബാനുമായി ചര്‍ച്ച നടത്തുന്നത് അപലപനീയമാണെന്ന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ മുഖ്യ ഉപദേഷ്ടാവ് പറഞ്ഞു.
ഖത്തറില്‍ വെച്ച് നടന്ന അമേരിക്ക - അഫ്ഗാന്‍ ചര്‍ച്ചയില്‍ അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായിരുന്നു. പ്രദേശത്ത്17 വര്‍ഷമായി നീണ്ടുനില്ക്കുന്ന യുദ്ധത്തിന് അവസാനം കുറിക്കുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16

