ഇറാനെ നിരീക്ഷിക്കുന്നതിന് ഇറാഖില്‍ സൈന്യത്തെ നിലനിര്‍ത്തുമെന്ന് ട്രംപ്
ഇറാനെ നിരീക്ഷിക്കുന്നതിനായി ഇറാഖില്‍ സൈന്യത്തെ നിലനിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനെ നിരീക്ഷിക്കുന്നതിനായി ഇറാഖില്‍ സൈന്യത്തെ നിലനിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ യു.എസ് നീക്കം രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രതികരിച്ചു.
അഫ്ഗാനിസ്താനിൽ നിന്നും സിറിയയിൽനിന്നും സൈന്യത്തെ പിൻവലിക്കാൻ ഒരുക്കമാണെന്ന് പറഞ്ഞ ട്രംപ് ഇറാനെ നിരീക്ഷിക്കാനായി ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇറാഖില്‍ മികച്ച സൗകര്യങ്ങളുള്ള സൈനിക ക്യാമ്പ് നിർമിക്കാൻ അമേരിക്ക ഏറെ പണം ചെലവഴിച്ചിട്ടുണ്ടെന്നും, ആരെങ്കിലും ആണവായുധം നിർമിക്കുന്നുവെങ്കിൽ അതിനുമുമ്പ് ഞങ്ങൾക്കത് അറിയേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.എന്നാല്‍ ഇറാഖില്‍ നിന്ന് ഇറാനെ നിരീക്ഷിക്കാന്‍ അമേരിക്ക ഇതുവരെ അനുവാദം ചോദിച്ചിട്ടില്ലെന്നും , ട്രംപിന്റെ പ്രസ്താവന രാജ്യത്തിന്റെ ദേശീയതയേയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണെന്നും ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പ്രതികരിച്ചു.
അതേസമയം യു.എസ് സൈന്യത്തിന്റെ സഹായം തേടുന്നത് ഭീകരർക്കെതിരായ പോരാട്ടത്തിന് മാത്രമാണെന്നും മറ്റു രാജ്യങ്ങളെ നിരീക്ഷിക്കാനല്ലെന്നുമാണ് ഇറാഖിന്റെ നിലപാട്. കഴിഞ്ഞ ഡിസംബറിൽ ഇറാഖ് അധികൃതരെ അറിയിക്കാതെ ഐന്‍ അൽഅസദ് ക്യാമ്പിൽ ട്രംപ് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. സിറിയയിൽനിന്ന് പിൻവലിക്കുന്ന സൈനികരെകൂടി ഇവിടേക്ക് വിന്യസിച്ച് ക്യാമ്പ് വിപുലമാക്കാനാണ് യു.എസ് പദ്ധതിയെന്നാണ് സൂചന.
Adjust Story Font
16

