വെനസ്വേലയില്‍ പ്രതിസന്ധിക്ക് അയവില്ല; യുവാന്‍ ഗെയ്ഡോക്കിന് പിന്തുണയുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
വെനസ്വേലയില്‍ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച യുവാന്‍ ഗെയ്ദോക്ക് പിന്തുണയുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത്.

വെനസ്വേലയില്‍ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച യുവാന്‍ ഗെയ്ദോക്ക് പിന്തുണയുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് പുതുതായി പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം പ്രസിഡന്റ് നിക്കോളസ് മദുറോയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പ്രകടനങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യുവാന്‍ ഗൊയ്ദോയെ പ്രസിഡന്റായി അംഗീകരിച്ചതോടെ ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയാണ്.
സ്പെയിൻ, ഫ്രാൻസ്, സ്വീഡൻ, ഓസ്ട്രിയ, ഡെന്മാർക് തുടങ്ങിയ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളാണ് ഗെയ്ദോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം നിക്കോളാസ് മദുറോ നിരാകരിച്ചതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഗെയ്ദോക്ക് പിന്തുണ അറിയിച്ചത്. യു.എസ്, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളും നേരത്തേതന്നെ ഗെയ്ദോയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
മദുറോയുടെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനമായ കറാക്കസില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സാമ്പത്തിക പ്രതിസന്ധി തടയുന്നതില്‍ പരാജയപ്പെട്ട മദുറോ ഏകാധിപത്യം അവസാനിപ്പിച്ച് പുറത്ത് പോകണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, മദുറോയെ പിന്തുണച്ചും രാജ്യത്ത് റാലികൾ നടന്നു. പ്രതിപക്ഷം വെനസ്വേലയെ അമേരിക്കയുടെ കോളനിയാക്കാൻ ശ്രമിക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ വാദം. സമീപകാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിനെ തുടർന്നാണ് വെനസ്വേലയില്‍ മദുറോ ഭരണകൂടം പ്രതിസന്ധിയിലായത്.
Adjust Story Font
16

