Quantcast

സഹായം നിരസിച്ച നടപടി; മദുറോക്കെതിരെ യു.എന്‍

വെനസേലിയൻ ജനത പിച്ചക്കാരല്ലെന്ന് മദുറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    8 Feb 2019 7:49 AM IST

സഹായം നിരസിച്ച നടപടി; മദുറോക്കെതിരെ യു.എന്‍
X

അമേരിക്കയുടെ സഹായം നിരസിച്ച നിക്കോളസ് മദുറോക്ക് ഐക്യരാഷ്ട്ര സഭയുടെ താക്കീത്. മനുഷ്യാവകാശ വിഷയങ്ങളെ രാഷ്ട്രീയമായി സമീപിക്കരുതെന്നായിരുന്നു യു.എൻ വക്താവിന്റെ മുന്നറിയിപ്പ്.

ഭക്ഷണവും മരുന്നുമായി എത്തിയ അമേരിക്കൻ കപ്പലുകളെയും ട്രക്കുകളെയുമാണ് വെനസ്വേലിയൻ അതിർത്തിയിൽ തടഞ്ഞത്. സ്വയം പ്രഖ്യാപിത ഇടക്കാല പ്രസിഡന്റ് ഗൊയ്ദോയുടെ അഭ്യർത്ഥന പ്രകാരമാണ് അമേരിക്ക വെനസ്വേലക്ക് സഹായം എത്തിച്ചു നൽകിയത‌്. വെനസ്വേലൻ ജനതക്ക് ലോകരാജ്യങ്ങളുടെ സഹായം കൂടിയേ തീരൂ. അമേരിക്കയടക്കമുള്ള സഹായവുമായി എത്തിയുണ്ട്. എന്നാൽ ട്രക്കിലും കപ്പലുകളിലുമെത്തുന്ന സഹായം നിരസിക്കാനാണ് മദുറോയുടെ നിർദേശം.

രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക അനിവാര്യമാണെന്നായിരുന്നു യു.എനിന്റെ പ്രതികരണം. വെനസ്വേലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ പ്രശ്ന പരിഹാരം അനിവാര്യമാണെന്നും യു.എൻ വക്താവ് കൂട്ടിച്ചേർത്തു.

എന്നാൽ വെനസ്വേല മനുഷ്യാവകാശ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന് മദുറോ ആവർത്തിച്ചു. വെനസേലിയൻ ജനത പിച്ചക്കാരല്ലെന്ന് മദുറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വർഷം പത്ത് ദശലക്ഷം പേർ വെനസ്വേലയിൽ പട്ടിണിയും രോഗവും മൂലം വലയുമെന്ന റിപ്പോർട്ടിനെതിരായായിരുന്നു മദുറോ രംഗത്തെത്തിയത്.

TAGS :

Next Story