തെരേസ മേയുടെ ബ്രക്സിറ്റ് മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി
നിലവിലെ കരാറില്‍ നിന്നും യാതൊരു മാറ്റവും വരുത്താതെ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ വേണ്ട എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്.

പാര്‍ലമെന്റില്‍ തെരേസ മേക്ക് വീണ്ടും തിരിച്ചടി. ബ്രക്സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതിനുള്ള കരട് രേഖ പാര്‍ലമെന്റ് തള്ളി. പുതിയ കരാര്‍ ഉണ്ടാക്കണമെന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷാഭിപ്രായം. 258നെതിരെ 303 വോട്ടുകള്‍ക്കാണ് തെരേസ മേയുടെ ബ്രക്സിറ്റ് മോഹങ്ങള്‍ക്ക് വീണ്ടും പാര്‍ലമെന്റില്‍ തിരിച്ചടി നേരിട്ടത്.
നിലവിലെ കരാറില്‍ നിന്നും യാതൊരു മാറ്റവും വരുത്താതെ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ വേണ്ട എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. സ്വന്തം പാര്‍ട്ടിയിലെ എം.പിമാരുടെ പോലും പിന്തുണ നേടാന്‍ മേക്ക് ഇത്തവണയും സാധിച്ചില്ല. ബ്രക്സിറ്റ് തന്ത്രങ്ങള്‍ പരാജയപ്പെട്ടെന്ന് തെരേസ മേ സമ്മതിക്കണമെന്നും പര്‍ലമെന്റിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്ന കരാറുമായേ ബ്രക്സിറ്റുമായി മുന്നോട്ട് പേകാന്‍ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബൈന്‍ പറഞ്ഞു.
എന്നാല്‍ പാര്‍ലമെന്റിലെ തിരിച്ചടി നിയമപരമായി ബ്രക്സിറ്റുമായി മുന്നോട്ട് പോകുന്നതിന് മേക്ക് തടസ്സമാകില്ല എന്നാണ് വിലയിരുത്തല്‍. പുതുക്കിയ കരാറില്‍ തെരേസ മേക്ക് പാര്‍ലമെന്റില്‍ വിശ്വാസം നേടിയെടുക്കാന്‍ കഴിയണമെന്നു തന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ആത്മവിശ്വാസം. ബ്രക്സിറ്റ് നടപ്പിലാകാന്‍ 41 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉണ്ടായ പുതിയ വഴിത്തിരിവ് വെളിവാക്കുന്നത് ഇതുവരെ ഉണ്ടാകാത്ത വിധം പാര്‍ലമെന്റില്‍ വിഭാഗീയത ഉണ്ടായിരിക്കുന്നു എന്നതാണ്. പാര്‍ലമെന്റ് പ്രതിസന്ധികളെ മേ എങ്ങനെ അതിജീവിച്ച് ബ്രക്സിറ്റ് എന്ന കടമ്പ മേ കടക്കുമെന്നാണ് രാഷ്ട്രീയലോകം ഇനി ഉറ്റുനോക്കുന്നത്.
Adjust Story Font
16

