Quantcast

ഫ്രാന്‍സില്‍ വൈറല്‍ പനി; മരിച്ചവരുടെ എണ്ണം 1000 കടന്നു

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആശുപത്രികളിലും, ക്ലിനിക്കുകളിലും പനി ബാധിച്ച് നിരവധി പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശൈത്യകാലത്ത് മാത്രം 1,000 പേരാണ്...

MediaOne Logo

Web Desk

  • Published:

    16 Feb 2019 8:33 AM IST

ഫ്രാന്‍സില്‍ വൈറല്‍ പനി; മരിച്ചവരുടെ എണ്ണം 1000 കടന്നു
X

ഫ്രാന്‍സില്‍ വൈറല്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശൈത്യകാലത്ത് വ്യാപകമാകുന്ന വൈറസുകളാണ് പനി പടരാന്‍ കാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആശുപത്രികളിലും, ക്ലിനിക്കുകളിലും പനി ബാധിച്ച് നിരവധി പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശൈത്യകാലത്ത് മാത്രം 1,000 പേരാണ് ഫ്രാന്‍സില്‍ പനി ബാധിച്ച് മരിച്ചത്. രോഗാവസ്ഥ മൂര്‍ച്ഛിക്കാന്‍ കാരണം H1N1, H3N2 എന്നീ രണ്ട് വൈറസുകളാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാസ്ചറിലെ ഗവേഷകര്‍ പറയുന്നു.

ഈ വര്‍ഷമാണ് H1N1, H3N2 വൈറസ് ബാധ രൂക്ഷമായി വ്യാപിച്ചിരിക്കുന്നത്. പനി മരണങ്ങള്‍ ഫ്രാന്‍സിലെ ജനജീവിതത്തെ കാര്യമായി തന്നെ ബാധിച്ചു. പനി ബാധിക്കാതിരിക്കാന്‍ കൂടെയുള്ളവര്‍ ശ്രദ്ധിക്കണമെന്നും രോഗിയുമാള്ള സംസര്‍ഗം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. വ്യക്തി ശുചിത്വം പാലിക്കണമെന്നും രോഗബാധിതര്‍ മാസ്കുകള്‍ ധരിക്കണമെന്നും നിര്‍ദേശം ഉണ്ട്. രണ്ട് വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ 18,000ത്തോളം പേരാണ് പനി ബാധിച്ച് മരിച്ചത്.

TAGS :

Next Story