Quantcast

റോഹിങ്ക്യ; കൂടുതൽ ഫണ്ട് ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ  

റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാൻ കൂടുതൽ ഫണ്ട് ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ. പണം ലഭിച്ചില്ലെങ്കില്‍ സഹായമെത്തിക്കുന്നത് പാതിവഴിയിലാകുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നു.

MediaOne Logo

Web Desk

  • Published:

    16 Feb 2019 8:57 AM IST

റോഹിങ്ക്യ; കൂടുതൽ ഫണ്ട് ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ  
X

റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാൻ കൂടുതൽ ഫണ്ട് ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ. കൂടുതൽ പണം ലഭിച്ചില്ലെങ്കില്‍ സഹായമെത്തിക്കുന്നത് പാതിവഴിയിലാകുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നു. 2017ല്‍ സൈനിക അടിച്ചമർത്തലിന് ശേഷം 9ലക്ഷത്തില്‍ അധികം റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളിൽ ദുരിതം അനുഭവിക്കുന്നുണ്ടെന്നും അവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ളവ എത്തിക്കാൻ 920 മില്യണ്‍ ഡോളർ ആവശ്യമാണെന്നും ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾ വ്യക്തമാക്കുന്നു.

സംഘടനകൾക്ക് ലഭിച്ച പകുതിയില്‍ അധികം തുകയും മരുന്നും ഭക്ഷണവും വിനിയോഗിച്ചു കഴിഞ്ഞെന്നും കുട്ടികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ പണക്കുറവ് വലിയ ഭീഷണി ഉയര്‍ത്തുമെന്നും സംഘടനകൾ പറയുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികൾക്ക് മാത്രമല്ല ബംഗ്ലാദേശിലെ പട്ടിണിയും ദുരിതവും അനുഭവിക്കുന്ന 3 ലക്ഷത്തില്‍ അധികം വരുന്ന ബംഗ്ലാദേശികൾക്ക് സഹായമെത്തിക്കാനും വൻതുക ആവശ്യമാണെന്നും സംഘടനകൾ വ്യക്തമാക്കുന്നു.

2107ല്‍ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ഏഴ് ലക്ഷത്തില്‍ അധികം ആളുകൾ റാഖൈന്‍ സ്റ്റേറ്റില്‍ നിന്നു മാത്രം പലായനം ചെയ്തെന്നും അവരുടെ അവസ്ഥയും ഭീകരമാണെന്നും പറയുന്നു. റാഖൈനില്‍ നിന്നും പലായനം ചെയ്ത് അഭയാര്‍ഥികളെ തിരിച്ചെത്തികാൻ എല്ലാവിധ സഹായവും നൽകുമെന്നും യു.എന്‍ വ്യക്തമാക്കുന്നു. ഫണ്ട് കണ്ടെത്താന്‍ മറ്റ് സന്നദ്ധ സംഘടനകളോട് അഭ്യര്‍ഥിക്കുകയും യു.എന്‍ ചെയ്യുന്നുണ്ട്.

TAGS :

Next Story