Quantcast

അടിയന്തരാവസ്ഥ പ്രഖ്യാപനം; ട്രംപിനെതിരെ നിയമ നടപടിക്കൊരുങ്ങി ഗവര്‍ണര്‍മാര്‍

അതിര്‍ത്തിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലന്നും ട്രംപിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം അനാവശ്യമാണെന്നും കാലിഫോര്‍ണിയന്‍ അറ്റോർണി ജനറല്‍

MediaOne Logo

Web Desk

  • Published:

    20 Feb 2019 3:55 AM GMT

അടിയന്തരാവസ്ഥ പ്രഖ്യാപനം; ട്രംപിനെതിരെ നിയമ നടപടിക്കൊരുങ്ങി  ഗവര്‍ണര്‍മാര്‍
X

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ പതിനാറ് സംസ്ഥാനങ്ങൾ ട്രംപിനെതിരെ നിയലംഘനത്തിന് ഹരജി നൽകി. മെക്സിക്കൻ അതിർത്തിയില്‍ മതില്‍ നിർമ്മാണത്തിന് പണം നൽകാത്തതില്‍ പ്രതിഷേധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം പ്രതിഷേധകരാണ് ട്രംപിന്റെഅടിയന്തുരാവസ്ഥക്കെതിരെ മാര്‍ച്ച് നടത്തിയത്. ‌‌‌അതിനിടെയാണ്, അമേരിക്കയിലെ പതിനാറ് സംസ്ഥാനങ്ങൾ ട്രംപിനെതിരെ നിയമ ലംഘനത്തിന് ഹരജി നല്‍കി. കാലിഫോർണിയയിലെ കീഴ്കോടതിയിലാണ് ഹരജി നല്‍കിയത്. ട്രംപിന്റെ നടപടി അമേരിക്കയുടെ ഭരണ ഘടനയുടെ ലംഘനമാണെന്ന് കാലിഫോര്‍ണിയന്‍ അറ്റോർണി ജനറല്‍ സേവിയർ ബെസേറ പറഞ്ഞു.

അതിര്‍ത്തിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലന്നും ട്രംപിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം അനാവശ്യമാണെന്നും അറ്റോർണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ കേസ് പരാജയപ്പെടുകയാണെങ്കിൽ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ മറ്റു തരത്തിലുള്ള പ്രതിഷേധ നടപടികൾ ആവർത്തിക്കുമെന്നും ബെസേറ പറഞ്ഞു. കാലിഫോര്‍ണിയക്ക് ഒപ്പം ന്യൂയോര്‍ക്ക് സിറ്റി, ഹവാലി, ന്യൂ ജേഴ്സി, വിര്‍ജീനിയയും ഉള്‍പ്പടെ അമേരിക്കയിലെ പ്രധാന നഗരങ്ങളും ഹരജിയില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.

TAGS :

Next Story