Quantcast

ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇറാനും ചെെനയും

ചൈനയുമായുള്ള സഹകരണത്തിന് ഇറാന്‍ വലിയ മൂല്യം കല്‍പ്പിക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി സാരിഫ്

MediaOne Logo

Web Desk

  • Published:

    20 Feb 2019 9:10 AM IST

ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇറാനും ചെെനയും
X

വിവിധ മേഖലകളില്‍ പരസ്പര സഹകരണത്തിനൊരുങ്ങി ചൈനയും ഇറാനും. ഇതിന് മുന്നോടിയായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫും ബീജിംഗിലാണ് കൂടിക്കാഴ്ച നടത്തിയത്.

ഇറാനില്‍ പ്രാദേശിക തലത്തില്‍ നിര്‍മ്മാണാത്മകമായ പങ്ക് വഹിക്കുകയാണ് ചൈന ഉദ്ദേശിക്കുന്നതെന്ന് വാങ് യീ പറഞ്ഞു. ഇറാനിലെ റോഡ് വികസനത്തിന്‍റെ കാര്യത്തില്‍ ചൈന സഹകരിക്കും. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ചൈന ഇറാനൊപ്പം പങ്കാളിയാകുമെന്ന് സാരിഫ് പറഞ്ഞു. ഒപ്പം അഫ്ഗാനിസ്ഥാനിലെ സമാധ ശ്രമങ്ങള്‍ക്കായും ചൈനയുടെ സഹകരണമുണ്ടാകും. അതോടൊപ്പം ഇറാന്‍റെ ആണവ പദ്ധതികളിലും ചൈന സഹകരിക്കുമെന്ന് മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു

സുരക്ഷിതവും ബഹുമുഖവുമായ ആണവ പദ്ധതി യാഥാര്‍തഥ്യമാക്കുന്നതിനും ഇക്കാര്യത്തില്‍ നീതി യുക്തമായ അവകാശങ്ങളുടെ സംരക്ഷണത്തിനും സഹകരണവും ആശയ വിനിമയവും ശക്തമാക്കാനും ഇരുവരും കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

TAGS :

Next Story