200ഓളം യു.എസ് സൈനിക ട്രൂപ്പുകൾ സിറിയയിൽ തുടരുമെന്ന് വൈറ്റ് ഹൗസ്
സിറിയയിൽ നിന്ന് 2000 യു.എസ് സൈനികരെ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക എതിർപ്പുയർന്ന സാഹചര്യത്തിലാണ്..

സിറിയയിൽ 200ഓളം യു.എസ് സൈനിക ട്രൂപ്പുകൾ തുടരുമെന്ന് വൈറ്റ് ഹൌസ്. സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരായി വിമർശനമുയർന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. സിറിയയിലെ സമാധാന പാലനത്തിനായി 200 ട്രൂപ്പുകൾ ഒരു പ്രത്യേക സമയം വരെ തുടരുമെന്ന് ഇന്നലെയാണ് വൈറ്റ് ഹൌസ് പ്രതിനിധി സാറാ സാന്‍ഡേഴ്സണ്‍ മാധ്യമങ്ങളെ അറിയിച്ചത്.
സിറിയയിൽ നിന്ന് 2000 യു.എസ് സൈനികരെ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ വ്യാപക എതിർപ്പുയർന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ പാർട്ടിയിലെ അംഗങ്ങൾ തന്നെ ഇതിനെതിരെ നിശിതമായ വിമർശനമുയർത്തിയിരുന്നു. യു.എസിന്റെ പിന്മാറ്റത്തോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനെ തുർക്കി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തൽ. തുർക്കി പ്രസിഡന്റ് ഉർദുഗാനുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് യു.എസ് ട്രൂപ്പ് സിറിയയിൽ തുടരട്ടെയെന്ന തീരുമാനം ട്രംപ് കൈക്കൊണ്ടത്.
പ്രത്യേക സുരക്ഷാ മേഖല തീര്‍ക്കാന്‍ ഇരു രാജ്യങ്ങളും സംയുക്തമായി തീരുമാനിക്കുകയായിരുന്നെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കുന്നു. തുർക്കിയും കുർദിഷ് സൈന്യവും തമ്മിൽ ഊഷ്മള ബന്ധം നിലനിർത്താനാവും യു.എസ് ശ്രമമെന്ന് പെന്റഗണ്‍ അധികൃതരും അറിയിച്ചു.
Adjust Story Font
16

