Quantcast

വിമാനം റാഞ്ചാനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി

ഇതിനിടെയാണ് വിമാനം റാഞ്ചാനുള്ള ശ്രമം നടന്നത്. കോക്പിറ്റിലേക്ക് കടന്നു കയറാനുള്ള തോക്കുധാരികളുടെ ശ്രമം സുരക്ഷാ സേന അതിവിദഗ്ധമായി പരാജയപ്പെടുത്തുകയായിരുന്നു. 

MediaOne Logo

Web Desk

  • Published:

    24 Feb 2019 7:14 PM IST

വിമാനം റാഞ്ചാനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി
X

ബംഗ്ലാദേശില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട യാത്രാവിമാനം ചിറ്റഗോങിലെ ഷാ അമാനത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

ധാക്കയില്‍ നിന്ന് ചിറ്റഗോങ് വഴി ദുബൈയിലേക്ക് പോകുകയായിരുന്നു വിമാനം. ഇതിനിടെയാണ് വിമാനം റാഞ്ചാനുള്ള ശ്രമം നടന്നത്. കോക്പിറ്റിലേക്ക് കടന്നു കയറാനുള്ള തോക്കുധാരികളുടെ ശ്രമം സുരക്ഷാ സേന അതിവിദഗ്ധമായി പരാജയപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിമാനം പ്രാദേശിക സമയം ഇന്ന് വൈകീട്ട് 5.40 ഓടെ ചിറ്റഗോങ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.

സേനയും ദ്രുത കര്‍മ്മ സേനയും വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ചു. എന്നാല്‍ രണ്ടു ജീവനക്കാരും തോക്കുധാരിയും വിമാനത്തിനുള്ളില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേസമയം, വിമാനം റാഞ്ചാന്‍ ശ്രമിച്ചവര്‍ ആരാണെന്ന കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ലഭിച്ചിട്ടില്ല.

TAGS :

Next Story