സംഘര്‍ഷമൊഴിയാതെ വെനിസ്വേല; കൊളംബിയ അതിര്‍ത്തിയില്‍ വ്യാപക അക്രമം

വെനസ്വേല- കൊളംബിയ അതിര്‍ത്തി അടച്ചതിന് പിന്നാലെ മേഖലയില്‍ വ്യാപക സംഘര്‍ഷങ്ങള്‍. സഹായ വസ്തുക്കളുമായി വെനസ്വേലയിലേക്ക് കടന്ന ട്രക്ക് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. അതിര്‍ത്തിയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ബ്രസീല്‍ അതിര്‍ത്തിക്കു പിന്നാലെ കൊളംബിയന്‍ അതിര്‍ത്തി കൂടി അടച്ചതോടെ വെനസ്വേലയില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് നിക്കോളാസ് മദുരോയെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന പ്രക്ഷോഭങ്ങള്‍ തെരുവു യുദ്ധത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍. പ്രതിപക്ഷ നേതാവിനെ അനുകൂലിച്ചും സഹായ വസ്തുക്കള്‍ക്ക് ആവശ്യമുന്നയിച്ചും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പലയിടത്തും സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയ ഇവരെ പിരിച്ചുവിടാന്‍ സൈന്യം ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. അതിനിടെ കൊളംബിയന്‍ അതിര്‍ത്തി വഴി രാജ്യത്ത് പ്രവേശിച്ച സഹായ വാഹനം മദുരോ അനുയായികള്‍ പിടിച്ചെടുത്ത് തീയിട്ടു. സഹായ വസ്തുക്കള്‍ തീയിലെറിഞ്ഞ പ്രക്ഷോഭകാരികള്‍, ജനങ്ങള്‍ക്കുള്ള സഹായമല്ല വിദേശ ശക്തികള്‍ എത്തിക്കുന്നതെന്നും രാഷ്ട്രീയ അട്ടിമറിക്കുള്ള അച്ചാരമാണെന്നും ആരോപിച്ചു.
കൊളംബിയ തുടര്‍ച്ചയായി വെനസ്വേലയിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കൊളംബിയയയുമായുള്ള നയതന്ത്രബന്ധം മദുരോ വിച്ഛേദിച്ചു. കൊളംബിയയുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് പാലങ്ങള്‍ അടക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ വിലക്ക് ലംഘിച്ച് ബ്രസീല് വഴി വെനസ്വേലയിലേക്ക് സഹായം എത്തിച്ചതായി പ്രതിക്ഷ നേതാവ് ജുവാന് ഗെയ്ദോ പറഞ്ഞു.
വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തീരുന്നില്ല. അമേരിക്കയും മറ്റ് രാജ്യങ്ങളും വെനസ്വേലയിലേക്ക അയച്ച സഹായങ്ങള് സ്വീകരിക്കില്ലെന്ന പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ ഉറച്ച തീരുമാനത്തിന് തിരിച്ചടി. ബ്രസീല് വഴി വെനസ്വേലയിലേക്ക് സഹായം എത്തിച്ചതായി പ്രതിക്ഷ നേതാവ് ജുവാന് ഗെയ്ദോ ട്വിറ്റ് ചെയ്തു. ബ്രസീലിലേക്ക് ട്രക്ക് ഉപയോഗിച്ച് എത്തിച്ച ആവശ്യ സാധനങ്ങള്‍ വെനസ്വേലയുടെ അതിര്‍ത്തി കടന്നതായി നിയമജ്ഞരും അഭിപ്രായപ്പെടുന്നു. നിക്കോളാസ് മദുറോയുടെ സൈന്യത്തെ മറികടന്നാണ് ആവശ്യ സാധനങ്ങള്‍ എത്തിച്ചതെന്ന് ഗെയ്ദോ അവകാശപ്പെടുന്നു.
അതിനിടെ കൊളംബിയയുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് പ്രധാനപാലങ്ങൾ അടച്ചതായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. നിയമ വിരുദ്ധമായി കൊളംബിയ വെനസ്വേലയെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോയും അമേരിക്കയും കൊളംബിയയും ചേര്‍ന്ന് വെനസ്വേലന്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അഭിപ്രായപ്പെടുന്നു. വെനസ്വേലയുടെ നിയമവിരുദ്ധ നീക്കങ്ങൾ തടയാന്‍ അതിര്‍ത്തി അടക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും ഡെല്‍സി പറയുന്നു. അമേരിക്കയില്‍ നിന്നും വെനസ്വേലന്‍ ജനതക്ക് ആവശ്യമായി കൊണ്ടുവന്ന നൂറ് ടണ്ണിലധികം ഭക്ഷണ വസ്തുക്കളും മരുന്നുകളും കൊളംബിയന്‍ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നതിനാലാണ് പാലം അടക്കാനുള്ള തീരുമാനം വെനസ്വേല എടുത്തതെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ സഹായ വാഗ്ധാനങ്ങൾ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും വെനസ്വേലയില്‍ അമേരിക്ക നടത്തുന്ന ഇടപെടല്‍ രാഷ്ട്രീയ നാടകമാണന്നുമാണ് പ്രസിഡന്റ് നിക്കോളാസ് മദുറോയടെ ആരോപണം. എന്നാല്‍ വെനസ്വേലയിലേക്ക് ഒപ്പെക് രാഷ്ടരങ്ങളില്‍ നിന്നും എത്തിയ സഹായം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തില്‍ നിരവധി വാഹനങ്ങളും മറ്റും തകര്‍ന്നു.
Adjust Story Font
16

