ക്യൂബയിലെ ഭരണഘടന പരിഷ്കാരത്തിന് ജനങ്ങളുടെ അംഗീകാരം
കഴിഞ്ഞ വർഷം ജൂണോടെയാണ് ഭരണഘടന പരിഷ്കരണത്തിന്റെ ആദ്യഘട്ടങ്ങൾ ആരംഭിച്ചത്. മാസങ്ങളോളം നീണ്ട ചർച്ചകൾക്കും...

ക്യൂബയിലെ ഭരണഘടന പരിഷ്കാരത്തിന് ജനങ്ങളുടെ അംഗീകാരം. ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ 87 ശതമാനം പേരും പുതിയ ഭരണഘടനക്ക് അനുകൂലമായി നിലപാടെടുത്തു.
ഏകകക്ഷി സോഷ്യലിസ്റ്റ് ഭരണസംവിധാനത്തെ സംരക്ഷിക്കുന്നതാണ് പുതിയ ഭരണഘടന. സാമ്പത്തിക നയങ്ങളിലും മാറ്റങ്ങൾ വരുത്തിയാണ് ഭരണഘടന പരിഷ്കാരം. 80 ലക്ഷത്തിലധികം പേരാണ് ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ പങ്കെടുത്തത്. 6.8 ദശലക്ഷം പേർ അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഏഴ് ലക്ഷത്തിൽ 6400 പേരാണ് എതിർത്തത്. 1976 ലാണ് അവസാനമായി ക്യൂബന്‍ ഭരണഘടന പരിഷ്കരിച്ചത്.
കഴിഞ്ഞ വർഷം ജൂണോടെയാണ് ഭരണഘടന പരിഷ്കരണത്തിന്റെ ആദ്യഘട്ടങ്ങൾ ആരംഭിച്ചത്. മാസങ്ങളോളം നീണ്ട ചർച്ചകൾക്കും പുനപ്പരിശോധനക്കും ശേഷമാണ് ഭരണഘടനയുടെ പുതിയ കരട് പാർലമെന്റ് അംഗീകരിച്ചത്. 9 ദശലക്ഷം പൌരന്മാരുടെ പങ്കാളിത്തത്തോടെയാണ് പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. കരടിന്മേല്‍ കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കാനു വിശകലനം ചെയ്യാനും 1,33,000 യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. ഡിസംബറിലാണ് കരടിൽ ജനഹിത പരിശോധന നടത്താന്‍ തീരുമാനമാവുന്നത്.
Adjust Story Font
16

