നൈജീരിയയില്‍ നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് രണ്ടാമൂഴം
40 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജയം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും പ്രതിപക്ഷം..

നൈജീരിയയില്‍ നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് രണ്ടാമൂഴം. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിനാണ് ബുഹാരി ജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. 40 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജയം.
മുന്‍ വൈസ് പ്രസിഡന്റ് അതിക് അബൂബക്കര്‍ ആയിരുന്നു മുഖ്യ എതിരാളി. തെരഞ്ഞെടുപ്പ് നടന്ന 36 സംസ്ഥാനങ്ങളില്‍ 19 ലും ബുഹാരിയുടെ ഓള്‍ ഇന്ത്യ പ്രോഗ്രസീവ് പാര്‍ട്ടി വിജയിച്ചു. അബൂബക്കറിന്റെ പി.ഡി.പിക്ക് തലസ്ഥാനമായ അബുജയിലും 17 സംസ്ഥാനങ്ങളിലുമാണ് ജയിക്കാനായത്. 35 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇത്തവണ രാജ്യത്ത് വോട്ടവകാശം വിനിയോഗിച്ചത്. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അനൌദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നതോടെ ബുഹാരിയുടെ അനുയായികള്‍ പലയിടത്തും ആഹ്ലാദ പ്രകടനം നടത്തി.
മുന്‍ സൈനിക ഉദ്യോഗസ്ഥനായ ബുഹാരി 1980ല്‍ 20 മാസം രാജ്യത്ത് സൈനിക ഭരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ 2015ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് പ്രസിഡന്റായത്. നൈജീരിയയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് ബുഹാരി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഫലത്തെ അംഗീകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Adjust Story Font
16

