ചൈന ഇനിയും പല മാറ്റങ്ങൾക്കും വിധേയമാകേണ്ടതുണ്ട്- അമേരിക്കന്‍ വ്യാപാര പ്രതിനിധി
വ്യാപര ബന്ധങ്ങള്‍ സുഗമമാക്കാനുള്ള ചര്‍ച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും എന്നാല്‍ ഭാവി മുന്നില്‍ കണ്ടുള്ള തീരുമാനം മാത്രമേ അമേരിക്ക കൈക്കൊള്ളുവെന്നും റോബര്‍ട്ട് ലെറ്റ്സെര്‍ പ്രതികരിച്ചു

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം സുഗമമാകാന്‍ കുറച്ച് കാര്യങ്ങൾ കൂടി പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധി റോബര്‍ട്ട് ലിറ്റ്സെര്‍. ചൈന ഇനിയും പല മാറ്റങ്ങൾക്കും വിധേയമാകേണ്ടതുണ്ടെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾ സങ്കീര്‍ണ്ണമാണെന്നും ലിറ്റ്സെര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ദൃഢമാകണമെങ്കില്‍ ഇരുരാജ്യങ്ങൾ തമ്മില്‍ പുതിയ പദ്ധതികൾക്ക് രൂപം നല്‍കണമെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധി റോബര്‍ട്ട് ലിറ്റ്സെര്‍ പറഞ്ഞു. ഹൌസേ ഓപ് പ്രതിനിധി കമ്മറ്റിക്ക് മുമ്പാകെയാണ് ലിറ്റ്സെര്‍ ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങളായി നീണ്ടു നിന്ന വ്യാപാര പ്രതിസന്ധി മറികടക്കാന്‍ വലിയ ചര്‍ച്ചകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയത്. ചര്‍ച്ചകളിലെല്ലാം പുരോഗതിയുമുണ്ട് എന്നാല്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും ലിറ്റ്സെര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് ഒന്നിനുള്ളില്‍ വ്യാപര കരാറില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നികുതി 25 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ലിറ്റ്സര്‍ പ്രതികരണം നടത്തിയത്. വ്യാപര ബന്ധങ്ങള്‍ സുഗമമാക്കാനുള്ള ചര്‍ച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും എന്നാല്‍ ഭാവി മുന്നില്‍ കണ്ടുള്ള തീരുമാനം മാത്രമേ അമേരിക്ക കൈക്കൊള്ളുവെന്നും റോബര്‍ട്ട് ലെറ്റ്സെര്‍ പ്രതികരിച്ചു. കരാറില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി ഈ ആഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നാണ് വിവരങ്ങൾ.
Adjust Story Font
16

