ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിന്റെ രാജി പ്രസിഡന്റ് സ്വീകരിച്ചില്ല
കഴിഞ്ഞ ദിവസം ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപിച്ചത്

ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിന്റെ രാജി പ്രസിഡന്റ് ഹസന്‍ റൂഹാനി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാരിഫ് രാജിക്കാര്യം അറിയിച്ചത്. കാരണം വ്യക്തമാക്കാതെയാണ് ഇദ്ദേഹം രാജി പ്രഖ്യാപിച്ചത്.
ഇറാന്‍ സര്‍ക്കാറിലെ പ്രമുഖനായ വ്യക്തിയാണ് ജവാദ് സാരിഫ്. ഇദ്ദേഹത്തിന്റെ പെട്ടൊന്നുള്ള രാജി സര്‍ക്കാര്‍ വൃത്തങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റ് ഹസന്‍ റുഹാനി സാരിഫിന്റെ രാജി സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനു പിന്നാലെ ഇന്നലെ ടെഹ്റാനില്‍ അര്‍മേനിയന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ സാരിഫ് പങ്കെടുത്തു. കൂടാതെ രണ്ട് കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തു.
2013 ആഗസ്റ്റിലാണ് സാരിഫ് ഇറാന്റെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. 2015ലെ ആണവകരാര്‍ രൂപീകരിക്കുന്നതില്‍ പ്രധാനിയാണ് സാരിഫ്. വിവിധ രാജ്യങ്ങളുമായുള്ള ഇറാന്റെ ആണവബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും ഇദ്ദേഹമാണ്. എന്നാല്‍ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയിരുന്നു. കൂടാതെ ഇറാനുമേല്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സാരിഫ് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതാകും രാജിക്ക് കാരണമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപിച്ചത്.
Adjust Story Font
16

