Quantcast

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച നേപ്പാള്‍ മന്ത്രിയുടെ മൃതദേഹം കണ്ടെത്തി

കാഠ്മണ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ താപ്‍ലെജുങ് പ്രദേശത്ത് ഹെലികോപ്റ്റര്‍ തകര്‍‌ന്നുവീഴുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    1 March 2019 8:58 AM IST

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച നേപ്പാള്‍ മന്ത്രിയുടെ മൃതദേഹം കണ്ടെത്തി
X

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച നേപ്പാള്‍ ടൂറിസം മന്ത്രിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എത്തിച്ചു. മന്ത്രിക്കൊപ്പം മറ്റു ആറ് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ചയാണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചിരുന്നു. മന്ത്രിയുടേതുള്‍പ്പടെ ഏഴ് പേരുടെ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്. സംഭവം അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടം. കാഠ്മണ്ഡുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ താപ്‍ലെജുങ് പ്രദേശത്ത് ഹെലികോപ്റ്റര്‍ തകര്‍‌ന്നുവീഴുകയായിരുന്നു. നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തുള്ള പര്‍വതപ്രദേശമാണ് താപ്‌ലെജുങ്.

നേപ്പാളിലെ പര്‍വതപ്രദേശങ്ങളില്‍ മുമ്പും വ്യോമാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ 14 പര്‍വതങ്ങളില്‍ എട്ടാമതാണ് നേപ്പാളിലെ മലനിരകള്‍.

TAGS :

Next Story