നെതന്യാഹുവിനെതിരെ ഗുരുതര ആരോപണങ്ങള്‍; 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങള്‍
ഇതാദ്യമായാണ് ഒരു ഇസ്രായേലി പ്രധാനമന്ത്രിക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുന്നത്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് അറ്റോര്‍ണി ജനറല്‍. രണ്ട് വര്‍ഷത്തിലേറെ നീണ്ട പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്തുന്നത്.
അഴിമതി, കൈക്കൂലി വാങ്ങല്‍, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ ചുമത്തുക. രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റം ചുമത്തുന്നതെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
264,000 ഡോളര്‍ വില മതിക്കുന്ന ഉപഹാരങ്ങള്‍ സ്വീകരിച്ചതിനും തനിക്കനുകൂലമായ വാര്‍ത്തകള്‍ നല്‍കാന്‍ ഒരു മാധ്യമത്തിന് കൈക്കൂലി നല്‍കി യതിനും വ്യക്തമായ തെളിവുകള്‍ കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ആരോപണങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 140 പേരെയാണ് അന്വേഷണ സംഘം വിസ്തരിച്ചത്.
ഇതാദ്യമായാണ് ഒരു ഇസ്രായേലി പ്രധാനമന്ത്രിക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുന്നത്. കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ നെതന്യാഹു ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ബെഞ്ചമിന്‍ നെത്യാഹു നിഷേധിച്ചു.
ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള അറ്റോര്‍ണി ജനറലനിന്റെ നീക്കം നെതന്യാഹുവിന് തിരിച്ചടിയാകും. ഇത്തവണ കൂടി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ പ്രധാനമന്ത്രിയാകുന്ന വ്യക്തി എന്ന നേട്ടത്തിലെക്കെത്താനാകും നെതന്യാഹുവിന്. അതിനിടെയാണ് ഗുരുതര കുറ്റങ്ങള്‍ ചുമത്തിയുള്ള കേസ്.
Adjust Story Font
16

