അള്‍ജീരിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു
സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്

അള്‍ജീരിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്റ് അബ്ദുല്‍ അസീല്‍ ബൂത്ഫിലിക്ക വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെയാണ് സമരം. പ്രതിഷേധത്തിനിടെ ഒരാള്‍ മരണപ്പെട്ടു. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ്.
ആയിരക്കണക്കിന് ആളുകളാണ് പ്രസിഡന്റിനെതിരായ പ്രക്ഷോഭത്തില്‍ അണിനിരന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ 22നാണ് പ്രസിഡന്റിനെതിരെ പ്രക്ഷോഭം തുടങ്ങിയത്.
സമാധാനപരമായി പ്രതിഷേധിക്കുന്ന സമരക്കാര്‍ക്കെതിരെ പൊലീസുകാര്‍ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. വൃദ്ധരും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പ്രക്ഷോഭം പ്രസിഡന്റിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഔദ്യോഗിക മാധ്യമം മാത്രമാണ് പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നത്. 81കാരനായ പ്രസിഡന്റ് അബ്ദുല്‍അസീല് ബൂത്ഫിലിക്കയെ മുന്‍ നിര്‍ത്തി മറ്റു ചിലരാണ് ഭരണം കയ്യാളുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അനാരോഗ്യം മൂലം 2013 മുതല്‍ പ്രസിഡന്റ് പൊതു ജനങ്ങളെ അഭിസംബോധന ചെയ്യാറില്ല. ഇതിനിടെയാണ് അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അബ്ദുല് അസീസ് അഞ്ചാമതും ജനവിധി തേടാനൊരുങ്ങുന്നത്
Adjust Story Font
16

