ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം അമേരിക്ക ഉപേക്ഷിക്കുന്നു
നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്

ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നീക്കം. 5.6 ബില്ല്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ഇന്ത്യക്കൊപ്പം തുര്‍ക്കിയുമായുള്ള വ്യാപാര സൗഹൃദവും അമേരിക്ക ഉപേക്ഷിക്കും. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ താല്‍പര്യ പ്രകാരമാണ് തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ജൂണില്‍ മുപ്പതിലധികം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തിയത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.
Next Story
Adjust Story Font
16

