മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഹാഫിസ് സഈദിന്‍റെ ജമാഅത്തുദ്ദഅ്‍വയെ പാകിസ്താന്‍ നിരോധിച്ചു
പാക് ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഹാഫിസ് സഈദിന്‍റെ ജമാഅത്തുദ്ദഅ്‍വയെ പാകിസ്താന്‍ നിരോധിച്ചു. ഇതിന്റെ പോഷക സംഘടനയായ ഫലാഹെ ഇന്‍സാനിയത്തിനെയും നിരോധിച്ചിട്ടുണ്ട്. പാക് ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ജമാഅത്തുദ്ദഅ്‍വക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
നിരോധിത സംഘടനകളിലെ അംഗങ്ങളായ 44 പേരെ പാകിസ്താന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്‍. ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ മുഫ്ത്തി അബ്ദുര്‍റഊഫ്, ബന്ധു ഹമദ് അസ്ഹര്‍ എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പാക് മാധ്യമമായ ദുനിയ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
Next Story
Adjust Story Font
16

