ചൈന - കാനഡ പോര് മുറുകുന്നു
കനേഡിയന്‍ പൌരന്മാര്‍ ചാരപ്രവൃത്തി നടത്തിയെന്നതിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു ചൈനയുടെ പ്രതികരണം

ചാരവൃത്തി ആരോപിച്ച് രണ്ട് കനേഡിയന്‍ പൌരന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചൈന - കാനഡ പോര് മുറുകുന്നു. ചൈനയുടേത് സ്വേച്ഛാധിപത്യ നിലപാടാണെന്ന് കാനഡ വ്യക്തമാക്കി. ചാരപ്രവൃത്തി നടത്തിയതിന് തെളിവുണ്ടെന്ന് ചൈനയും പ്രതികരിച്ചു.
മുന്‍ കനേഡിയന്‍ നയതന്ത്ര പ്രതിനിധി മൈക്കിള്‍ കോവ്റിജ്, ബിസിനസുകാരനായ മൈക്കിള്‍ സ്പാവൊര്‍ എന്നിവരാണ് ചൈനയുടെ തടവില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസവമാണ് ഇവരുവര്‍ക്കുമെതിരെ ചാരപ്രവൃത്തി ആരോപിച്ച് കുറ്റം ചുമത്തിയത്. ചൈനയുടെ നടപടിക്കെതിരെ കാനഡ രംഗത്തെത്തി കഴിഞ്ഞു. ചൈനയുടേത് സ്വേച്ഛാധിപത്യ നിലപാടാണ്. പൌരന്മാരെ മോചിപ്പിക്കാനുള്ള എല്ലാ നിയമവശവും കാനഡ തേടുമെന്നും അദ്ധേഹം വ്യക്തമാക്കി.
കനേഡിയന്‍ പൌരന്മാര്‍ ചാരപ്രവൃത്തി നടത്തിയെന്നതിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു ചൈനയുടെ പ്രതികരണം. ചൈനയുടെ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയിരിക്കുന്നു. അതിന് ഉചിതമായ നടപടിയാണ് കൈകൊണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇതുവരെ കാനഡക്ക് ചൈന കൈമാറിയിട്ടില്ല. പൌരന്മാരെ മോചിപ്പിക്കാനുള്ള ശ്രമം കാനഡ ആരംഭിച്ചെങ്കിലും അതിന് കാലതാമസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16

