വെനിസ്വേലയില്‍ സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോക്ക് മറുപടിയുമായി നിക്കോളാസ് മദൂറോ

പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ. മാര്‍ച്ച് ഒമ്പതിന് സാമ്രാജ്യത്വ വിരുദ്ധ റാലി നടത്തുമെന്നും മദൂറോ പ്രഖ്യാപിച്ചു.
വിദേശ പര്യടനം കഴിഞ്ഞ് വെനിസ്വേലയില്‍ തിരിച്ചെത്തിയ സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോയുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് മദൂറോയുടെ പ്രഖ്യാപനം. ഉന്മത്തരായ ന്യൂനപക്ഷമെന്നാണ് സര്‍ക്കാര്‍ വിമതരെ മദൂറോ വിശേഷിപ്പിച്ചത്. ഈ ന്യൂനപക്ഷം അവരുടെ പ്രവൃത്തികളുമായി മുന്നോട്ട് പോകട്ടേയെന്നും അവരെ പരാജയപ്പെടുത്തുമെന്നും മദൂറോ പ്രഖ്യാപിച്ചു.
തന്റെ മുന്‍ഗാമിയായ ഹ്യൂഗോ ഷാവെസിന്റെ ആറാം ചരമവാര്‍ഷികം ആചരിക്കുന്ന ചടങ്ങിലായിരുന്നു മദുറോയുടെ മറുപടി. മാര്‍ച്ച് 9ന് നടത്തുന്ന സാമ്രാജ്യത്വവാദികള്‍ക്കെതിരായ റാലിയില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. ഇതേ ദിവസം യുവാന്‍ ഗൊയ്ദോയും മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Adjust Story Font
16

