റഷ്യയില്‍ നിന്നും മിസൈലുകൾ വാങ്ങാനുള്ള തുര്‍ക്കിയുടെ നീക്കത്തിന് താക്കീതുമായി അമേരിക്ക
മിസൈലുകൾ വാങ്ങരുതെന്ന് പെന്റഗണ്‍ തുര്‍ക്കിക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക ഇടപെടേണ്ടെന്ന് തുര്‍ക്കി പ്രതികരിച്ചു

റഷ്യയില്‍ നിന്നും എസ് 400 മിസൈലുകൾ വാങ്ങാനുള്ള തുര്‍ക്കിയുടെ നീക്കത്തിന് താക്കീതുമായി അമേരിക്ക. മിസൈലുകൾ വാങ്ങരുതെന്ന് പെന്റഗണ്‍ തുര്‍ക്കിക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക ഇടപെടേണ്ടെന്ന് തുര്‍ക്കി പ്രതികരിച്ചു.
റഷ്യയുടെ പക്കല്‍ നിന്നും എസ് 400 മിസൈലുകൾ ഈ വര്‍ഷം വാങ്ങാനാണ് തുര്‍ക്കി തീരുമാനിച്ചിരുന്നത്. നീക്കം തുടരുകയാണെങ്കില്‍ തുര്‍ക്കിയുമായി ഭാവിയില്‍ നടത്താന്‍ തീരുമാനിച്ച ആണവായുധ കൈമാറ്റങ്ങളെ കുറിച്ച് പുനര്‍ചിന്തിക്കുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്ക നിര്‍മ്മിച്ച അത്യാധുനിക സംവിധാനമായ എഫ്-35 യുദ്ധ വിമാനങ്ങൾ തുര്‍ക്കിക്ക് നല്‍കാന്‍ ധാരണ ആയിരുന്നു. ഈ കരാറിന്റെ ഭാഗമായി രണ്ട് എഫ് -35 യുദ്ധ വിമാനങ്ങൾ കൈമാറ്റം നടത്തുകയും ചെയ്തു.
എന്നാല്‍ റഷ്യയുടെ എസ് 400 മിസൈലുകൾ അമേരിക്കയുടെ എഫ് -35 യുദ്ധ വിമാനങ്ങളേക്കാള്‍ ഫലം ചെയ്യുമെന്നാണ് പെന്റഗണിന്റെ കണക്കു കൂട്ടല്‍. അതുകൊണ്ട് തന്നെ തുര്‍ക്കി റഷ്യയുമായി കരാര്‍ തുടര്‍ന്നാല്‍ ഇത് ഭാവിയില്‍ അമേരിക്കയുടെ എഫ് -35 വിമാനങ്ങൾ വില്‍ക്കാനുള്ള കരാറുകൾക്ക് എതിരായി മാറുമെന്നും പെന്റഗണ്‍ കണക്കുകൂട്ടുന്നു. എസ് 300 മിസൈലുകളുടെ സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്താണ് എസ് 400 മിസൈലുകൾ റഷ്യ ഉണ്ടാക്കിയിരിക്കുന്നത്.
ഈ മിസൈലുകളുടെ സാങ്കേതികത കണക്കിലെടുത്ത് ചൈന, സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍, ഇന്ത്യ എന്നീ രാജ്യങ്ങൾ എസ് 400 മിസൈലുകൾ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
Adjust Story Font
16

