വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ഗൊയ്ദോയെ പിന്തുണച്ച ജര്‍മന്‍ സ്ഥാനപതിയെ പുറത്താക്കി
സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോക്ക് പിന്തുണ അറിയിച്ച ജര്‍മന്‍ സ്ഥാനപതിയെ വെനസ്വേല പുറത്താക്കി.

വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോക്ക് പിന്തുണ അറിയിച്ച ജര്‍മന്‍ സ്ഥാനപതിയെ വെനസ്വേല പുറത്താക്കി. അതേസമയം നിക്കൊളാസ് മഡുറക്കെതിരായ പ്രതിഷേധ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുവാന്‍ ഗൊയ്ദോ പറഞ്ഞു.
ഗൊയ്ദോയെ പിന്തുണച്ച ജര്‍മന്‍ സ്ഥാനപതി മാര്‍ട്ടിന്‍ ക്രീനറോട് 48 മണിക്കൂറിനുള്ളില്‍ രാജ്യംവിടാനാണ് മഡുറോ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടതിനാണ് ക്രീനറെ പുറത്താക്കിയതെന്ന് വെനസ്വേല അറിയിച്ചു. എന്നാല്‍ ഗൊയ്ദോക്ക് തങ്ങളുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കുമെന്ന് ജര്‍മനി വ്യക്തമാക്കി.
പ്രസിഡന്റ് മഡുറോക്കെതിരായ പ്രതിഷേധം തുടരാനാണ് ഗൊയ്ദോയുടെ തീരുമാനം. സ്വാതന്ത്ര്യവും അവകാശവും ലഭിക്കുംവരെ പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മനി ഉള്‍പ്പെടെയുള്ള അമ്പതോളം രാജ്യങ്ങള്‍ ഗൊയ്ദോയെ വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നുണ്ട്.
Adjust Story Font
16

