പാക് പൗരന്മാര്‍ക്കുള്ള വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു
പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായിട്ടാണ് കുറച്ചിരിക്കുന്നത്.

പാക് പൗരന്മാര്‍ക്കുള്ള വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു. അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായിട്ടാണ് വിസ കാലാവധി വെട്ടിക്കുറച്ചത്. വിസ അപേക്ഷ ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ പാകിസ്ഥാന് വന്‍ തിരിച്ചടിയാണ് അമേരിക്കയുടെ ഈ നീക്കം. തീവ്രവാദികളോട് പാകിസ്ഥാന്‍ പുലര്‍ത്തുന്ന അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് അമേരിക്കയുടെ നടപടിയെന്നാണ് സൂചന.
പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായിട്ടാണ് കുറച്ചിരിക്കുന്നത്. യുഎസ് വിസക്കുള്ള പാക് പൗരന്‍മാരുടെ അപേക്ഷാഫീസ് 160 ഡോളറില്‍ നിന്ന് 192 ഡോളറായും ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ പാക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസ കാലാവധിയും വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം മാത്രമേ ഇനി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിസ അനുവദിക്കൂ. അതിന് ശേഷം വീണ്ടും വിസ പുതുക്കേണ്ടി വരും.
വിസ ചട്ടത്തിലും നിരക്കിലും പാകിസ്ഥാന്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് യു.എസ് നടപടിയെന്നാണ് വിശദീകരണം. പാകിസ്ഥാന്‍ അടുത്തിടെ യു.എസ് പൗരന്‍മാരുടെ വിസ കാലാവധിയില്‍ കുറവ് വരുത്തുകയും അപേക്ഷാഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയെന്നാണ് അമേരിക്കന്‍ എംബസിയുടെ ഔദ്യോഗിക വിശദീകരണം.
Adjust Story Font
16

