ഉത്തരകൊറിയന്‍ നടപടിയില്‍ നിരാശയെന്ന് ട്രംപ്
ഉത്തരകൊറിയയുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഉത്തരകൊറിയയുടെ നടപടിയില്‍ നിരാശയുണ്ടെന്നാണ് ട്രംപ് പറയുന്നത്.

ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മിക്കുന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാര്‍ത്ത വാസ്തവമെങ്കില്‍ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പ്രതികരിച്ചു.
ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനുള്ള വിക്ഷേപണതറ വീണ്ടും സജ്ജീകരിക്കുന്നതായി ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സി ഉപഗ്രഹ ചിത്രങ്ങളുമായി വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് തനിക്ക് നിരാശയുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ലോകത്തിലെ തന്നെ ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനായുള്ള കേന്ദ്രമാണ് തൊങ്ചാങ് റിലെ സൊഹെ സാറ്റ് ലൈറ്റ്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ ആദ്യ കൂടിക്കാഴ്ചയില്‍ സൊഹെ സാറ്റ് പൊളിച്ചുനീക്കുമെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ നടന്ന രണ്ടാം കൂടിക്കാഴ്ച പരാജയമായതിന് പിന്നാലെയാണ് ഉത്തരകൊറിയ നിലപാട് മാറ്റിയത്.
ഇക്കാര്യത്തില്‍ ഉത്തരകൊറിയയുടെ നടപടി തികച്ചും ഖേദകരമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. ഉത്തരകൊറിയയുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഉത്തരകൊറിയയുടെ നടപടിയില്‍ നിരാശയുണ്ടെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുളള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് ഉത്തരകൊറിയയുടെ നടപടി. ഇവ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയ തയ്യാറായില്ലെങ്കില്‍ അമേരിക്ക കടുത്ത നടപടി എടുക്കുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Adjust Story Font
16

