Quantcast

ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മോറിനോയുടെ ജനസമ്മിതി കുറയുന്നു

MediaOne Logo

Web Desk

  • Published:

    9 March 2019 10:42 AM IST

ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മോറിനോയുടെ ജനസമ്മിതി കുറയുന്നു
X

ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മോറിനോയുടെ ജനസമ്മിതി കുറയുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഏജന്‍‌സികള്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ മോറിനോയെ അനുകൂലിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയില്‍ അധികം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികള്‍ ലക്ഷ്യം കാണാത്തതാണ് ജനവികാരം എതിരാവാന്‍ കാരണം.

സെഡാറ്റോസ് പെരിഫെല്‍സ് ഡി ഓപീനിയന്‍ എന്നീ ഏജന്‍സികളാണ് പ്രസിഡന്റ് ലെനിന്‍ മോറിനോയുടെ ജനസമ്മതി സംബന്ധിച്ച് അഭിപ്രായ സര്‍വേ നടത്തിയത്. സെഡാറ്റോസ് 2120 പേരെ സമീപിച്ചപ്പോള്‍ അതില്‍ 30 ശതമാനം പേര്‍ മാത്രമാണ് പ്രസിഡന്റിനെ അനുകൂലിച്ചത്. 2018 ജനുവരിയില്‍ 69 ശതമാനം പേര്‍ പ്രസിഡന്റിന് അനുകൂലമായാണ് പ്രതികരിച്ചത്. പെരിഫെല്‍സ് ഡി ഓപീനിയന്റെ സര്‍വേയില്‍‌ 80 ശതമാനം പേരും ഗവണ്‍മെന്റ് തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന അഭിപ്രായമാണ് നല്‍കിയത്.

2017 മെയിലാണ് ലെനിന്‍ മോറിനോ അധികാരത്തിലെത്തിയത്. അഴിമതിക്കെതിരെ പോരാടുമെന്നും സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്നുമായിരുന്നു വാഗ്ദാനം. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളര്‍ കടം വാങ്ങുന്നതിനുള്ള ധാരണയാവുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്തതാണ് പ്രസിഡന്റിനെതിരായ ജനവികാരം രൂപപ്പെടുന്നതിന് കാരണം.

TAGS :

Next Story