Quantcast

വെനസ്വേലയില്‍ വൈദ്യുതി മുടങ്ങിയതില്‍ അമേരിക്കയെ പഴിചാരി പ്രസിഡന്റ് നിക്കോളാസ് മദുറോ

MediaOne Logo

Web Desk

  • Published:

    9 March 2019 10:39 AM IST

വെനസ്വേലയില്‍ വൈദ്യുതി മുടങ്ങിയതില്‍ അമേരിക്കയെ പഴിചാരി പ്രസിഡന്റ് നിക്കോളാസ് മദുറോ
X

വെനസ്വേലയില്‍ വൈദ്യുതി മുടങ്ങിയതില്‍ അമേരിക്കയെ പഴിചാരി പ്രസിഡന്റ് നിക്കോളാസ് മദുറോ. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഇലക്ട്രിക് യുദ്ധമാണെന്നും ഇതിനായി തിരക്കഥ തയ്യാറാക്കിയത് അമേരിക്കയാണെന്നും മദുറോ കുറ്റപ്പെടുത്തി വൈദ്യുതി തുടര്‍ച്ചയായി മുടങ്ങിയതിനാല്‍ രാജ്യത്തെ സ്കൂളുകൾക്കും മറ്റ് തൊഴില്‍ സ്ഥാപനങ്ങളും അവധി നല്‍കി.

തെക്കന്‍ അമേരിക്കയിലെ ജലവൈദ്യുതി നിലയത്തിലുണ്ടായ തകരാറാണ് രാജ്യം ഇരുട്ടിലാകാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസും മറ്റ് പ്രധാന നഗരങ്ങളും പൂര്‍ണ്ണമായി കഴിഞ്ഞ ദിവസം ഇരുട്ടിലായിരുന്നു.

എന്നാല്‍ രാജ്യത്ത് വൈദ്യുതി മുടങ്ങിയതിന് പ്രധാന കാരണം അമേരിക്കയാണെന്നും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികൾ പ്രഖ്യാപിച്ച ഇലക്ട്രിക് യുദ്ധത്തിന്റെ ഇരയാണ് രാജ്യത്തെ ജനങ്ങളെന്നും മദുോരോ ട്വിറ്ററില്‍ കുറിച്ചു. തലസ്ഥാനമായ കാരക്കസിലും 23 സംസ്ഥാനങ്ങളിലും തുടര്‍ച്ചയായ 18 മണിക്കൂര്‍ വൈദ്യുതി തടസ്സപ്പെട്ടു. എന്നാല്‍ രാജ്യത്തെ ഭരണാധികാരിയുടെ ശ്രദ്ധയില്ലായ്മയാണ് ജനങ്ങളെ ഇരുട്ടിലാക്കിയതെന്ന് ഇടക്കാല പ്രസിഡന്റായി സ്വയം അംഗീകരിച്ച പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ പറയുന്നു. രാജ്യത്ത് നടന്നത് വൈദ്യൂത അട്ടിമാറിയാണെന്നും കാരണക്കാര്‍ അമേരിക്കയാണെന്നും വൈദ്യുതി മന്ത്രി കുറ്റപ്പെടുത്തി. വൈദ്യുതി ബന്ധം ഉടന്‍ പുനസ്ഥാപിക്കുമെന്നും രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു, വൈദ്യൂതി മുടങ്ങിയതിന്റെ ഭാഗമായി രാജ്യത്തെ മെട്രോ സംവിധാനം ഉൾപ്പെടെ തടസ്സപ്പെട്ടു. അതേ സമയം വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നത് വരെ രാജ്യത്തെ സ്കൂളുകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് നിക്കോളാസ് മദുറോ അറിയിച്ചു.

TAGS :

Next Story