Quantcast

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ശക്തമായ സന്ദേശം നല്‍കി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ

MediaOne Logo

Web Desk

  • Published:

    9 March 2019 10:37 AM IST

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ശക്തമായ സന്ദേശം നല്‍കി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ
X

ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. കാലത്തിന്റ പുരോഗതിക്ക് അനുസരിച്ച് സ്ത്രീകള്‍ സഞ്ചരിക്കണം എന്നും, എന്നാല്‍ അത് ഒരിക്കലും പുരുഷന്‍മാരുടെ ചെലവിലാവരുതെന്നും മോറിസണ്‍ പറഞ്ഞു.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ചേംബർ ഓഫ് മിനറൽസ് ആന്റ് എനർജി സംഘടിപ്പിച്ച മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു മോറിസൺ. ലിബറൽ പാർട്ടിക്ക് സ്ത്രീകൾ മുന്‍ നിരയിലേക്ക് ഉയർന്നുവരണം എന്ന് തന്നെയാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില ആളുകളെ ഉയർത്താൻ ചിലരെ താഴ്ത്താന്‍ പാടില്ല. സ്‍ത്രീകള്‍ ഉയര്‍ന്ന് വരണം. ആൺകുട്ടികൾക്കെതിരെ പെൺകുട്ടികളെ തുലനം ചെയ്യുന്നതല്ല ലിംഗ സമത്വം എന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകളുടെ പുരോഗതി സമ്പദ് വ്യവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഉയർത്തിക്കാണിക്കാനും മറന്നില്ല.

സ്ത്രീകള്‍ ഉയര്‍ന്ന് വരണം, എന്നാൽ മറ്റുള്ളവരുടെ മോശം സാഹചര്യം കണക്കിലെടുത്ത് സ്ത്രീകൾ ഉയര്‍ന്ന് വരുന്നത് കാണാന്‍ നമ്മൾ ആഗ്രഹിക്കുന്നില്ല. സ്ത്രീകളുടെ സാഹചര്യം എല്ലാവരേയുംകാള്‍ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ രാജ്യത്തിലെ സ്ത്രീകളുടെ വേഗത്തിലുള്ള വളർച്ച കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു.

ലിബറൽ പാര്‍ട്ടിയില്‍ സ്‍ത്രീ പ്രാധിനിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞ ആഗസ്ത് മാസം മുതൽ ഇതുവരെ 19 വനിതാ സ്ഥാനാർഥികളെ അടുത്ത ഇലക്ഷനില്‍ മത്സരിക്കാനായി തെരഞ്ഞെടുത്തതായും മോറിസൺ പറഞ്ഞു.

TAGS :

Next Story