Quantcast

കൊളംബിയയില്‍ വിമാനാപകടം;14 മരണം 

മോശം കാലാവസ്ഥമൂലം അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു 

MediaOne Logo

Web Desk

  • Published:

    11 March 2019 8:25 AM IST

കൊളംബിയയില്‍ വിമാനാപകടം;14 മരണം 
X

കൊളംബിയയില്‍ വിമാനാപകടത്തില്‍ 14 പേര്‍ മരണപ്പെട്ടു. ലേസര്‍ എയര്‍‌ലൈന്‍സിന്‍റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര വിമാനസർവീസ് നടത്തുന്ന ലേസർ എയർലൈൻസിന്റെ ഡഗ്ലസ് ഡി.സി-3 എന്ന ചെറുവിമാനമാണ് തകർന്നുവീണത്.

തെക്കൻ കൊളംബിയയിലെ സാൻ ഹൊസെ ഗവിയേരയിൽനിന്ന് വില്ലാവിൻസെസിയോ നഗരത്തിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്. 30 സീറ്റുള്ള വിമാനം സാങ്കേതിക തകരാർ മൂലമാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. മോശം കാലാവസ്ഥമൂലം അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

തുടർന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിമാനം തകർന്നതായി കണ്ടെത്തിയത്.

TAGS :

Next Story