ഐ.എസിന്റെ കൈവശമുള്ള ബാഗ്ഹൗസ് മേഖല പിടിച്ചെടുക്കാനുള്ള ശ്രമം സിറിയന്‍ സൈന്യം പുനരാരംഭിച്ചു
യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സാണ് പ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത്.

സിറിയയില്‍ ഐ.എസിന്റെ കൈവശമുള്ള ബാഗ്ഹൗസ് മേഖല പിടിച്ചെടുക്കാനുള്ള ശ്രമം സിറിയന്‍ സൈന്യം പുനരാരംഭിച്ചു. സിറിയയില്‍ ഐ.എസിന് സ്വാധീനമുള്ള അവസാന മേഖലയാണ് ബാഗ്ഹൗസ്. പ്രദേശത്ത് നിന്ന് ഐ.എസിനെ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.
യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സാണ് പ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത്. നിലവില്‍ ബാഗ്ഹൗസിന് സമീപത്തെ മലഞ്ചെരുവ് മാത്രമാണ് ഐ.എസ് ഭീകരര്‍ കയ്യടക്കിവെച്ചിരി ക്കുന്നത്. ഐ.എസ് തമ്പടിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് സൈന്യം കടന്ന് ചെന്നെന്നും, പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായും സൈന്യം അറിയിച്ചു.
നേരത്തെ തന്നെ മേഖലയില്‍ സൈന്യം തമ്പടിച്ചിരുന്നു. പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷമാണ് വെടിവെപ്പ് ആരംഭിച്ചത്. വരും ദിവസങ്ങളിലും വെടിവെപ്പ് തുടരുമെന്നും സൈന്യം അറിയിച്ചു.
Next Story
Adjust Story Font
16

