Quantcast

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ബാഗ്ദാദില്‍ 

സന്ദര്‍നത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഇറാഖ് വിദേശകാര്യ മന്ത്രി മുഹമ്മദ് അലി ഹക്കിം രംഗത്ത് വന്നു

MediaOne Logo

Web Desk

  • Published:

    12 March 2019 9:01 AM IST

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ബാഗ്ദാദില്‍ 
X

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ബാഗ്ദാദിലെത്തി. സന്ദര്‍നത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഇറാഖ് വിദേശകാര്യ മന്ത്രി മുഹമ്മദ് അലി ഹക്കിം രംഗത്ത് വന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായി ഇറാന്‍ നടത്തുന്ന പോരാട്ടങ്ങൾക്കിടെയുള്ള സന്ദർശനം നിർണ്ണായകമായേക്കും. ത്രിദിന സന്ദര്‍ശനത്തിനായി തിങ്കളാഴ്ച്ച ഇറാഖിലെത്തിയ ഹസന്‍ റുഹാനിയെ വിദേശകാര്യമന്ത്രി മുഹമ്മദ് അലി ഹക്കിം സ്വീകരിച്ചു.

സന്ദര്‍ശനത്തില്‍ നിരവധി വിഷയങ്ങൾ ചര്‍ച്ചയായേക്കും. ഇറാഖിലെ ത്തിയ റുഹാനി, ഇറാന്‍ പ്രസിഡന്റ് ബര്‍ഹാം സാലിഹിനെയും പ്രധാനമന്ത്രി അബ്ദേല്‍ അബ്ദുല്‍ മെഹ്ദിയുമായും കൂടിക്കാഴ്ച്ച നടത്തും. ആദ്യമായി ഇറാഖില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന റുഹാനി മറ്റ് രാഷട്രീയ പാര്‍ട്ടി നേതാക്കളേയും ഷിയ നേതാക്കളേയും സന്ദര്‍ശിക്കും.

ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരെ തെഹ്റാന്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായകമാണ് റൂഹാനിയുടെ സന്ദര്‍ശനം. 2013ല്‍ റൂഹാനി അധികാരത്തിലെത്തിയ ശേഷം ഇറാഖിനെ ഇസ്ലാമിക് സറ്റേറ്റ് തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ നിര്‍ണ്ണായകമായ മുന്നേറ്റങ്ങൾ നടത്തിയിരുന്നു.

ഭീകരരില്‍ നിന്നും മൊസൂൾ ഉൾപ്പെടെയുള്ള ഇറാഖ് ചരിത്ര നഗരങ്ങൾ പിടിച്ചെടുക്കുന്നതില്‍ ഇറാന്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇറാനുമായുള്ള ആണവകരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം രാജ്യത്തിന് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇറാനുമേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഇറാഖിന്‍റെ പിന്തുണ ഉറപ്പാക്കുന്നതും സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

TAGS :

Next Story