Quantcast

അല്‍ അഖ്സ മസ്ജിദില്‍ പ്രാര്‍ത്ഥനക്കെത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം

പള്ളി അങ്കണത്തിലെ പൊലീസ് സ്റ്റേഷന് തീവെച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

MediaOne Logo

Web Desk

  • Published:

    13 March 2019 8:45 AM IST

അല്‍ അഖ്സ മസ്ജിദില്‍ പ്രാര്‍ത്ഥനക്കെത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം
X

അല്‍ അഖ്സ മസ്ജിദില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികൾക്ക് നേരെ ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം. പള്ളി അങ്കണത്തിലെ പൊലീസ് സ്റ്റേഷന് തീവെച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ അല്‍ അഖ്സ പള്ളിയുടെ പ്രവേശന കവാടങ്ങൾ ഇസ്രായേല്‍ അടച്ചു. അല്‍ അഖ്സ മസ്ജിദില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെയാണ് ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിച്ചത്.

മസ്ജിദ് കോമ്പൗണ്ടിലേക്ക്‌ ഇരച്ചു കയറിയ ഉദ്യോഗസ്ഥര്‍ വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് പള്ളിയുടെ മേല്‍നോട്ട ചുമതലയുള്ള ഏജന്‍സി അറിയിച്ചു. ജറുസലേം ഇസ്‌ലാമിക കോടതിയുടെ ആക്ടിങ് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ആക്രമണത്തിന് ഇരയായെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ മസ്ജിദ് കോമ്പൗണ്ടിന് അകത്തുള്ള പൊലീസ് സ്റ്റേഷന് നേരെയുണ്ടായ പെട്രോള്‍ ബോംബാക്രമണത്തിന് പിന്നാലെയാണ് നടപടിയുണ്ടായതെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അഞ്ച് പലസ്തീനികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസിന്റെ ആക്രമണത്തിന് ശേഷമാണ് കെട്ടിടത്തില്‍ തീ പിടിച്ചതെന്നാണ് പലസ്തീന്‍ പറയുന്നത്.ആക്രമണത്തെ പലസ്തീന്‍ പ്രസിഡന്റ് അപലപിച്ചു.

TAGS :

Next Story