ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ പരാജയപ്പെടുന്നത്

ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ പരാജയപ്പെടുന്നത്. ബ്രെക്സിറ്റിനായി ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇനിയുള്ള തീരുമാനങ്ങള്‍ തെരേസ മേക്ക് നിര്‍ണായകമാണ്. 242 നെതിരെ 391 വോട്ടുകള്‍ക്കാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റ് തള്ളിയത്. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റ് തള്ളിയിരുന്നു.
നേരത്തെ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. അതേസമയം ബ്രെക്സിറ്റ് കരാര്‍ പരാജയപ്പെട്ടതോടെ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമോ എന്ന കാര്യത്തില്‍ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും.
Next Story
Adjust Story Font
16

