ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു
പള്ളിയിലുണ്ടായിരുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ സുരക്ഷിതര്‍

ന്യൂസിലാന്റിലെ രണ്ട് മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.
ये à¤à¥€ पà¥�ें- ‘രണ്ട് വര്‍ഷത്തെ ആസൂത്രണം, ആക്രമണം ട്വിറ്റര്‍ വഴി ലൈവ് സ്ട്രീം ചെയ്തു’; ന്യൂസിലാന്റ് മുസ്‌ലിം പള്ളി ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് നൂറിലധികം പേര്‍ പള്ളികളിലുണ്ടായിരുന്നു.
ന്യൂസിലന്റ് ഭീകരാക്രമണത്തില്‍ വെടിയേറ്റവരില്‍ രണ്ട് ഇന്ത്യന്‍ വംശജരുമുണ്ടെന്ന് AIMIM പ്രസിഡന്റ് അസദുദീന്‍ ഒവൈസി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള അഹ്മദ് ജഹാംഗീര്‍ ഫര്‍ഹാജ് അഹ്‌സാന്‍ എന്നിവരുടെ വിവരങ്ങളാണ് ഒവൈസി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ ബന്ധുക്കള്‍ക്ക് ന്യൂസിലന്‍റിലേക്ക് പോകാന്‍ വേഗത്തില്‍ അനുമതി നല്‍കണമെന്നാണ് ഒവൈസി വിദേശകാര്യമന്ത്രിയോട് അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ന്യൂസിലന്‍റ് വെടിവെപ്പില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട വിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒരു സ്ത്രീയും ആസ്‌ത്രേലിയന്‍ പൗരനും ഉള്‍പ്പടെ നാല് പേര്‍ സംഭവത്തില്‍ പിടിയിലായിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ച കാറില്‍നിന്ന് വന്‍ സ്‌ഫോടക ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസിലാന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രധാനമന്ത്രി ജസീന്‍ഡ അര്‍ഡേണ്‍ പറഞ്ഞു.
ന്യൂസിലാന്റ് പര്യടനത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളും ആക്രമണ സമയത്ത് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും അപകടം പറ്റിയിട്ടില്ലെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി. ആക്രണത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു.
Adjust Story Font
16

