Quantcast

‘രണ്ട് വര്‍ഷത്തെ ആസൂത്രണം, ആക്രമണം ട്വിറ്റര്‍ വഴി ലൈവ് സ്ട്രീം ചെയ്തു’; ന്യൂസിലാന്റ് മുസ്‌ലിം പള്ളി ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

MediaOne Logo

Web Desk

  • Published:

    15 March 2019 4:33 PM IST

‘രണ്ട് വര്‍ഷത്തെ ആസൂത്രണം, ആക്രമണം ട്വിറ്റര്‍ വഴി ലൈവ് സ്ട്രീം ചെയ്തു’; ന്യൂസിലാന്റ് മുസ്‌ലിം പള്ളി ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
X

ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ മുഖ്യ പ്രതിയായ ബ്രന്‍ഡന്‍ ടറാന്റ് ആക്രമണം ആസൂത്രണം ചെയ്തത് രണ്ട് വര്‍ഷത്തെ കൃത്യമായ കാത്തിരിപ്പിനൊടുവില്‍. ആസ്ട്രേലിയന്‍ വംശജനായ പ്രതി ആക്രമണം നടത്താന്‍ വേണ്ടി മാത്രം പദ്ധതിയുണ്ടാക്കി ന്യൂസിലാന്റിലെത്തുകയായിരുന്നുവെന്ന് ന്യൂസിലാന്റ് പൊലീസ് പറയുന്നു.

ये भी पà¥�ें- ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു  

രാജ്യത്തെ രണ്ട് മുസ്‌ലിം പള്ളികള്‍ ലക്ഷ്യമാക്കി വന്ന ഭീകരര്‍ ഇത് വരെയുള്ള കണക്ക് പ്രകാരം 49 പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച ദിവസമായ ഇന്ന് നിരവധി പേരായിരുന്നു പള്ളിയിലെത്തിയത്. ഭീകരരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക് സംഭവിച്ചവരെ ആശുപത്രികളില്‍ വിദഗ്ധ ചികില്‍സകള്‍ക്കായി മാറ്റിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നാല്‍പതിന് മുകളില്‍ റൗണ്ട് വെടികളാണ് ഭീകരര്‍ പള്ളിക്കകത്ത് വെച്ചതെന്ന് പൊലീസ് പറയുന്നു.

ആക്രമണം നടന്ന പള്ളികളുടെ മാപ്പ്

ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തിയ കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുള്ള ആക്രമണ’മാണ് താന്‍ നടത്തിയതെന്നാണ് ഭീകരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മാനിഫെസ്റ്റോയില്‍ പറയുന്നത്. 73 പേജുള്ള മാനിഫെസ്റ്റോയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും വെളുത്ത വംശജരുടെ മാറിയ മുഖമാണ് അദ്ദേഹമെന്നും പറയുന്നുണ്ട്. ആക്രമണം നടത്തിയ ഭീകരന്‍ ബ്രന്‍ഡന്‍ ടറാന്റ് പുറത്ത് വിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഭീകരന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലത് പക്ഷ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് പറയുന്ന ആസ്ട്രലിയന്‍ പ്രധാനമന്ത്രി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

ഭീകരന്റെ ഫേസ്ബുക്ക് അക്കൗണ്ട്

ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല. ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ ഏകാംഗ അക്രമി വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് നൂറിലധികം പേര്‍ പള്ളിയിലുണ്ടായിരുന്നു.

ഭീകരന്‍ ബ്രന്‍ഡന്‍ ടറാന്റ് ട്വിറ്റര്‍ വഴി പുറത്ത് വിട്ട 73 പേജ് മാനിഫസ്റ്റോയുടെ ആമുഖം

ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും ഒരു സ്ത്രീയും ആസ്ത്രേലിയന്‍ പൗരനും ഉള്‍പ്പടെ നാല് പേര്‍ പിടിയിലായെന്നും പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ പറഞ്ഞു. ന്യൂസിലാന്റ് പര്യടനത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളും ആക്രമണ സമയത്ത് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും അപകടം പറ്റിയിട്ടില്ലെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കി. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരന്റെ ട്വിറ്റര്‍ അക്കൗണ്ട്
TAGS :

Next Story