Quantcast

ഫലസ്തീന് നേരെ വീണ്ടും ഇസ്രായേലിന്‍റെ റോക്കറ്റാക്രമണം

ഹമാസിന്‍റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണാണ് യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    16 March 2019 9:04 AM IST

ഫലസ്തീന് നേരെ വീണ്ടും ഇസ്രായേലിന്‍റെ റോക്കറ്റാക്രമണം
X

ഫലസ്തീന് നേരെ വീണ്ടും ഇസ്രായേലിന്‍റെ റോക്കറ്റാക്രമണം. ഗസ്സ മുനമ്പിലേക്കാണ് റോക്കറ്റ് ആക്രമണമുണ്ടായത്. ഇസ്രായേല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗസ്സ മുനമ്പ് ലക്ഷ്യമാക്കി വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ സേന റോക്കറ്റാക്രമണം നടത്തിയത്. ഹമാസിന്‍റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണാണ് യുദ്ധ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. നാല് ഫലസ്തീനീനികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രായേല്‍ നഗരമായ തെല്‍അവീവ് ലക്ഷ്യമാക്കി ഫലസ്തീന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണ് ഗസ്സക്ക് നേരെ നടത്തിയ ആക്രമണമെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം. നൂറ് ഹമാസ് കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്രായേല്‍ സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു. ഗസ്സയിലെ ഹമാസ് ഓഫീസ് കോംപ്ലക്സും ഭൂഗര്‍ഭ കേന്ദ്രവും റോക്കറ്റ് നിര്‍മ്മാണ കേന്ദ്രവും തകര്‍ക്കുകയായിരുന്നു പദ്ധതിയെന്നും സൈന്യം വിശദീകരിച്ചു. എന്നാല്‍ ഗസ്സ മുനമ്പിലെ ജനവാസ കേന്ദ്രങ്ങളിലാണ് ഇസ്രായേല്‍ സേന ബോംബാക്രമണം നടത്തിയതെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഇസ്രായേലിന്‍റെ ശക്തമായ ബോംബിങ് രാത്രിയില്‍ പല തവണ ഉണ്ടായെന്നും കുട്ടികളടക്കമുള്ളവര്‍ ഭീതിയോടെയാണ് കഴിച്ച് കൂട്ടിയതെന്നും പ്രദേശവാസികള്‍ പറയുന്നു. തെല്‍അവീവിലെ സിവിലിയന്‍ കേന്ദ്രങ്ങളിലേക്കാണ് ഹമാസ് റോക്കറ്റാക്രമണം നടത്തിയതെന്നും ഇതിനുള്ള തിരിച്ചടി മാത്രമാണിതെന്നുമാണ് ഇസ്രായേല്‍ സൈന്യത്തിന്‍റെ നിലപാട്.

TAGS :

Next Story