Quantcast

ന്യൂസിലാന്‍റ് മുസ്‌ലിം പള്ളികളിലെ ഭീകരാക്രമണം;  ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയത് ഹിജാബ് ധരിച്ച് 

MediaOne Logo

Web Desk

  • Published:

    16 March 2019 5:06 PM IST

ന്യൂസിലാന്‍റ് മുസ്‌ലിം പള്ളികളിലെ ഭീകരാക്രമണം;  ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയത് ഹിജാബ് ധരിച്ച് 
X

ന്യൂസീലാന്റിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ എത്തിയത് ഹിജാബ് ധരിച്ച്. കൊലപാതകത്തിനും തീവ്രവാദ പ്രവര്‍ത്തനത്തിനുമാണ് വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരന്‍ ബ്രന്‍ഡന്‍ ടറാന്റനെ അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കളെ കണ്ടതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ രാജ്യം മാറ്റം വരുത്തുമെന്നും ജസിന്‍ഡ പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക്, രണ്ട് ഷോട്ട്ഗണ്‍, ഒരു ലിവര്‍ ആക്ഷന്‍ ഗണ്‍ തുടങ്ങിയവയുമായാണ് ഇയാള്‍ 50 പേരെ കൊലപ്പെടുത്തിയത്. ഭീകരവാദി 2017ല്‍ രാജ്യത്തെ കാറ്റഗറി എ തോക്ക് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ടെന്ന് ജസിന്‍ഡ പറഞ്ഞു. 2005, 2012 വര്‍ഷങ്ങളിലെ തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ 2017ലെ അന്വേഷണത്തിന് ശേഷം മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നതായ‌ും എന്നാല്‍ ഇനി പ്രായോഗിക തലത്തില്‍ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ये भी पà¥�ें- ‘രണ്ട് വര്‍ഷത്തെ ആസൂത്രണം, ആക്രമണം ട്വിറ്റര്‍ വഴി ലൈവ് സ്ട്രീം ചെയ്തു’; ന്യൂസിലാന്റ് മുസ്‌ലിം പള്ളി ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ലോകത്തെ ഞെട്ടിച്ച ആക്രമണം ഭീകരവാദി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് വെടിവെയ്പ്പ് നടത്തിയത്. കുട്ടികളടക്കം നിരവധി പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ‘ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തിയ കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുള്ള ആക്രമണ’മാണ് താന്‍ നടത്തിയതെന്നാണ് ഭീകരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മാനിഫെസ്റ്റോയില്‍ പറയുന്നത്. 73 പേജുള്ള മാനിഫെസ്റ്റോയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും വെളുത്ത വംശജരുടെ മാറിയ മുഖമാണ് അദ്ദേഹമെന്നും പറയുന്നുണ്ട്.

TAGS :

Next Story