Quantcast

ന്യൂസിലാന്‍റിലെ മുസ്‍ലിം പള്ളിയില്‍ ആക്രമണം നടത്തിയ ഭീകരവാദിക്ക് തോക്കുകളുടെ ലൈസന്‍സ് ഉണ്ടായിരുന്നതായി അധികൃതര്‍

ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ ഭീകരവാദി സ്വന്തം തലയിൽ കെട്ടിവച്ച ക്യാമറയിൽ പകർത്തി ഫെയ്സ്ബുക്കിലൂടെ തൽസമയം പുറത്തുവിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    16 March 2019 8:19 AM IST

ന്യൂസിലാന്‍റിലെ മുസ്‍ലിം പള്ളിയില്‍ ആക്രമണം നടത്തിയ ഭീകരവാദിക്ക് തോക്കുകളുടെ ലൈസന്‍സ് ഉണ്ടായിരുന്നതായി അധികൃതര്‍
X

ന്യൂസിലാന്‍റിലെ മുസ്‍ലിം പള്ളിയില്‍ ആക്രമണം നടത്തിയ ഭീകരവാദിക്ക് തോക്കുകളുടെ ലൈസന്‍സ് ഉണ്ടായിരുന്നതായി അധികൃതര്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്കുകളുടെ ലൈസന്‍സ് നിയമങ്ങള്‍ മാറ്റുമെന്ന് ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു.

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിൽ രണ്ട് മസ്ജിദുകളിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ 49 പേരാണ് മരിച്ചത്. ആക്രമണം നടത്തിയ ഭീകരവാദി ആസ്ട്രേലിയന്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചതായി ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു.

ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ ഭീകരവാദി സ്വന്തം തലയിൽ കെട്ടിവച്ച ക്യാമറയിൽ പകർത്തി ഫെയ്സ്ബുക്കിലൂടെ തൽസമയം പുറത്തുവിട്ടിരുന്നു. ആസ്ട്രേലിയക്കാരനായ 28 വയസ്സുള്ള ബ്രന്റണ്‍ ടറാന്റാണ് സ്വന്തം അക്കൌണ്ടിലൂടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വീഡിയോ ഫെയ്സ്ബുക്ക് ഉടന്‍ തന്നെ നീക്കം ചെയ്യുകയും ഈ അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും വെള്ളക്കാരല്ലാത്തവർ രാജ്യത്തു കുടിയേറുന്നതിനെതിരെ അമർഷം വ്യക്തമാക്കിയും 87 പേജുള്ള വിവരണം ഫെയ്സ്ബുക്ക് പേജിലുണ്ട്.

TAGS :

Next Story