Quantcast

ഈ വര്‍ഷത്തെ അന്താരാഷ്ട്ര പരിസ്ഥിതി ദിന ആഘോഷങ്ങള്‍ ചൈനയില്‍

ജൂണ്‍മാസം നടക്കുന്ന പരിപാടിയില്‍ പരിസ്ഥിതി മലിനീകരണമാണ് പ്രധാന ചര്‍ച്ചാ വിഷയം. കെനിയയിലെ നെയ്റോബില്‍ വച്ച് നടന്ന യു.എന്‍ പരിസ്ഥിത സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

MediaOne Logo

Web Desk

  • Published:

    17 March 2019 11:52 AM IST

ഈ വര്‍ഷത്തെ അന്താരാഷ്ട്ര പരിസ്ഥിതി ദിന ആഘോഷങ്ങള്‍ ചൈനയില്‍
X

ഈ വര്‍ഷത്തെ അന്താരാഷ്ട്ര പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് ചൈന ആതിഥേയത്വം വഹിക്കും. ജൂണ്‍ മാസം നടക്കുന്ന പരിപാടിയില്‍ പരിസ്ഥിതി മലിനീകരണമാണ് പ്രധാന ചര്‍ച്ചാ വിഷയം. കെനിയയിലെ നെയ്റോബില്‍ വച്ച് നടന്ന യു.എന്‍ പരിസ്ഥിതി സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവ്യശ്യയിലെ ഹൂൻജൂവിൽ ജൂൺ 5 നാണ് പരിസ്ഥിതി ദിനാഘോഷങ്ങള്‍ നടക്കുക. ഹൂന്‍ജൂവിനൊപ്പം ചൈനയിലെ മറ്റ് നഗരങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകും. ലോകത്തിലെ 99 ശതമാനം ഇലക്ട്രിക് ബസ്സുകളും അമ്പത് ശതമാനം ഇലക്ട്രിക് കാറുകളും പ്രവര്‍ത്തിക്കുന്ന രാജ്യമായ ചൈനയില്‍ ഹരിത ഊര്‍ജ്ജം വന്‍ വ്യവസായിമായി മാറിയിരിക്കുകയാണ്.

ഈ വർഷത്തെ പരിസ്ഥിതി ദിനം പ്രധാനമായും വായു മലിനീകരണ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. വായു മലിനീകരണം മൂലം ഓരോ വർഷവും ഏഴ് മില്യൺ ആളുകൾ മരിക്കുന്നതായാണ് കണക്ക്.

TAGS :

Next Story