മൂന്ന് പതിറ്റാണ്ട് നീണ്ട അധികാരം ഒഴിഞ്ഞ് കസാഖിസ്ഥാന്‍ പ്രസിഡന്റ്
മൂന്ന് പതിറ്റാണ്ട് നീണ്ട അധികാരം ഒഴിഞ്ഞ് കസാഖിസ്ഥാന്‍ പ്രസിഡന്റ് നൂര്‍ സുല്‍താന്‍ നാസര്‍ ബയേവ്

മൂന്ന് പതിറ്റാണ്ട് നീണ്ട അധികാരം ഒഴിഞ്ഞ് കസാഖിസ്ഥാന്‍ പ്രസിഡന്റ് നൂര്‍ സുല്‍താന്‍ നാസര്‍ ബയേവ്. അപ്രതീക്ഷിതമായി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. ഭരണത്തിലിരുന്ന 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നൂര്‍ സുല്‍താന്‍ നാസര്‍ ബയേവ് രാജിവെയ്ക്കുന്നത്. പ്രസിഡണ്ട് പദവിയില്‍ നിന്നും രാജി വെയ്ക്കുക എന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണന്ന് 78 വയസുള്ള അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 30ന് ഭരണം പൂര്‍ണമായി ഒഴിയും. പുതിയ തലമുറ ഭരണ രംഗത്തേക്ക് കടന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഊര്‍ജ വിഭവങ്ങള്‍ ഏറെയുണ്ടെങ്കിലും വേണ്ടവിധത്തിലുള്ള സാമ്പത്തിക പുരോഗതി രാജ്യത്ത് ഉണ്ടായിട്ടില്ല. ഇക്കാരണത്താല്‍ സര്‍ക്കാരിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. രാജിവച്ചെങ്കിലും പാര്‍ട്ടിയുടെ നേതാവായും, രാജ്യത്തിന്‍റെ സുരക്ഷാ കൗണ്‍സിലിന്റെ ചെയര്‍മാനായും താന്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
1989ലാണ് നാസര്‍ബയേവ് എണ്ണ സമ്പത്ത് ഏറെയുള്ള കസാഖിസ്ഥാന്‍ പ്രസിഡണ്ടായി സ്ഥാനമേറ്റത്. 2015ഇലക്ഷനില്‍ 98 ശതമാനം വോട്ട് അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
Adjust Story Font
16

