Quantcast

ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന തെരേസ മേയുടെ ആവശ്യം അംഗീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ 

അടുത്തയാഴ്ച ബ്രക്സിറ്റ് കരാറിന്മേല്‍ ബ്രിട്ടന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    22 March 2019 4:10 AM GMT

ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന  തെരേസ മേയുടെ ആവശ്യം അംഗീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ 
X

ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. മേയ് 22-നുള്ളില്‍ ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ തീരുമാനങ്ങളെടുക്കാന്‍ യൂറോപ്യന്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് കത്തയച്ചത്. ജൂണ്‍ 30 വരെ നീട്ടണമെന്നാണ് മേ ആവശ്യപ്പെത്. എന്നാല്‍ മെയ് അവസാനത്തില്‍ യൂറേപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മെയ് 22 എന്ന പുതിയ സമയം ബ്രിട്ടന് കൊടുത്തത്. അടുത്തയാഴ്ച ബ്രക്സിറ്റ് കരാറിന്മേല്‍ ബ്രിട്ടന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് വിജയിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷ.

അടുത്ത വോട്ടെടുപ്പില്‍ എം.പിമാര്‍ ബ്രക്സിറ്റ് പിന്തുണച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് ഏപ്രില്‍ 12 വരെ വീണ്ടും നീട്ടാന്‍ സാധിക്കും. ഈ സമയത്ത് പുതിയ കരാറുകള്‍ മുന്നോട്ട് വെക്കുകയോ കരാറുകളില്ലാതെ പുറത്ത് പോകുകയോ ചെയ്യാം. മെയ് 22 ആണ് ബ്രിട്ടന് യൂറോപ്യന്‍ വിടാനുള്ള അവസാന തീയതി.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ വോട്ട് ചെയ്ത ശേഷം വീണ്ടും അതിനെതിരെ വോട്ട് ചെയ്യണമെന്ന് പറയുന്നതിനെ താന്‍ ന്യായീകരിക്കുന്നില്ലെന്നും മേ പറഞ്ഞു. അടുത്ത ആഴ്ച പാര്‍ലമെന്റില്‍ നടക്കാന്‍ പോകുന്ന വോട്ടെടുപ്പിലാണ് ഇപ്പോള്‍ ശ്രദ്ധ. വോട്ടെടുപ്പില്‍ ജയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍ക്കുന്നതെന്നും തെരേസ മേ യൂറോപ്യന്‍ യൂണിയന്‍ യോഗത്തിന് ശേഷം വ്യക്തമാക്കി.

TAGS :

Next Story