Quantcast

വീണ്ടും അത്ഭുതപ്പെടുത്തുന്നു ഈ ജനത; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരവര്‍പ്പിച്ച് ന്യൂസിലന്‍ഡ് പത്രങ്ങള്‍

ദ പ്രസിന് പുറമെ ‘ന്യൂസിലൻഡ് ഹെറാൾഡ്’, ‘ദ ഡൊമിനിയൻ പോസ്റ്റ്’, ‘ഒട്ടാഗോ ഡെയ്ലി ടെെംസ്’ പത്രങ്ങളും കൊല്ലപ്പെട്ടവർക്ക് ആദരവർപ്പിച്ച് പുറത്തിറങ്ങി

MediaOne Logo

Web Desk

  • Published:

    22 March 2019 3:17 PM IST

വീണ്ടും അത്ഭുതപ്പെടുത്തുന്നു ഈ ജനത; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരവര്‍പ്പിച്ച് ന്യൂസിലന്‍ഡ് പത്രങ്ങള്‍
X

ക്രെെസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂസിലാൻഡ് പത്രങ്ങൾ. ക്രെെസ്റ്റ് ചർച്ച് ഉൾപ്പടെയുള്ള ദക്ഷിണ ന്യൂസിലാൻഡിലെ പ്രമുഖ പത്രമായ ‘ദ പ്രസ്’ അറബിയിൽ സമാധാനം എന്നർഥം വരുന്ന ‘സലാം’ എന്ന സന്ദേശവുമായാണ് പുറത്തിറങ്ങിയത്.

ദ പ്രസിന് പുറമെ ‘ന്യൂസിലൻഡ് ഹെറാൾഡ്’, ‘ദ ഡൊമിനിയൻ പോസ്റ്റ്’, ‘ഒട്ടാഗോ ഡെയ്ലി ടെെംസ്’ പത്രങ്ങളും കൊല്ലപ്പെട്ടവർക്ക് ആദരവർപ്പിച്ച് പുറത്തിറങ്ങി. അൻപതോളം പേരുടെ മരണത്തിന് കാരണമായ ക്രെെസ്റ്റ് ചർച്ച് ഭീകരാക്രമണം നടന്ന വെള്ളിയാഴ്ച്ചക്ക് ഒരാഴ്ച്ചക്ക് ശേഷം, ജുമുഅയുടെ പശ്ചാതലത്തിലാണ് പത്രങ്ങൾ പ്രത്യേക മുഖവുമായി ഇറങ്ങിയത്.

മസ്ജിദിന്റെ രൂപത്തിലുള്ള ചിത്രത്തിൽ ഹൃദയത്തിന്റെ രൂപങ്ങളോട്‌ കൂടിയാണ് ‘ന്യൂസിലാൻഡ് ഹെറാൾഡ്’ ഇറങ്ങിയത്. ഐക്യത്തിലാണ് ശക്തിയുള്ളത് എന്ന തലക്കെട്ടോടെയാണ് പത്രം പുറത്തിറങ്ങിയത്.

‘എ സിറ്റി യുണെെറ്റഡ്’ എന്ന തലക്കെട്ടോടെയാണ് ‘ഒട്ടാഗോ ഡെയ്ലി’ പുറത്തിറങ്ങിയത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവരുടെയും പേരുകൾ മുൻ പേജിൽ ഉൾപ്പെടുത്തിയാണ് ‘ദ ഡൊമിനിയൻ പോസ്റ്റ്’ ഇന്ന് എത്തിയത്. ‘1:32, ഇന്ന് നമ്മൾ ഓർമ്മിക്കും’ എന്ന വാചകവും ഇതോടൊപ്പം പത്രം ചേർത്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെയായിരുന്നു ലോകത്തെ തന്നെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം. ആക്രമണത്തില്‍ പൊലിഞ്ഞവരോടുള്ള ആദര സൂചകമായി ന്യൂസിലാന്‍റിലെ പള്ളികളിലെ ഇന്നത്തെ വെള്ളിയാഴ്ച പ്രാര്‍ഥന മുഴുവന്‍ ലൈവായി ടെലിവിഷന്‍ വഴിയും റേഡിയോ വഴിയും സംപ്രേഷണം ചെയ്യുകയായിരുന്നു. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡനും വെള്ളിയാഴ്ച്ച പ്രാർഥനയിൽ പങ്കാളിയായിരുന്നു.

TAGS :

Next Story