Quantcast

സെമി ഓട്ടോമാറ്റിക് ആയുധ വില്‍പന നിരോധിച്ച് ന്യൂസിലാന്‍ഡ്

നിലവില്‍ ജനങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ പണം നല്‍കി തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    22 March 2019 2:49 AM GMT

സെമി ഓട്ടോമാറ്റിക് ആയുധ വില്‍പന നിരോധിച്ച് ന്യൂസിലാന്‍ഡ്
X

ന്യൂസിലാന്‍ഡില്‍ സെമി ഓട്ടോമാറ്റിക് ആയുധ വില്‍പന നിരോധിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ഉത്തരവിട്ടു. ഏപ്രില്‍ 11 ഓടുകൂടി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും.

ഭീകരാക്രമണത്തില്‍ ഇരകളാക്കപ്പെട്ടവരോടുള്ള ആദരസൂചകമായി ഇന്ന് ബാങ്കും പ്രാര്‍ഥനകളും ഔദ്യോഗിക ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും തല്‍സമയം സംപ്രേഷണം ചെയ്യുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വ്യക്തമാക്കിയിരിരുന്നു. കൊല്ലപ്പെട്ടവര്‍ക്കായി രാജ്യമൊന്നാകെ രണ്ട് മിനുട്ട് മൗന പ്രാര്‍ഥന ആചരിക്കും.

ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ന്യൂസിലന്‍ഡില്‍ ആയുധ വില്‍പന നിരോധിച്ചത്. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് ആയുധങ്ങളുടെയും വില്‍പന നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു.

ഭീകരാക്രമണത്തിനെതിരായ പോരാട്ടത്തില്‍ ഇതൊരു തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എപ്രില്‍ 11 ന് നിയമം പ്രബല്യത്തില്‍ കോണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ജനങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ പണം നല്‍കി തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

തോക്കുകള്‍ കൈവശം വയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ ശിക്ഷ നേരിടേണ്ടിവരും. കര്‍ഷകരെ നിയമത്തില്‍ നിന്നും ഒഴിവാക്കും. ഓണ്‍ലൈന്‍ മാര്‍ഗം നിയമപരമായി വാങ്ങിയ തോക്കാണ് അക്രമി വെടിവെപ്പിന് ഉപയോഗിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

TAGS :

Next Story