പട്ടാള ഭരണത്തിന് ശേഷം തായ്ലാന്‍ഡ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്
വിവാദങ്ങൾക്ക് വിരാമമിട്ട് തായ്‍ലാന്‍ഡ് ഇന്ന് ജനവിധി തേടും. 500 അംഗ പാര്‍ലമെന്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക

അഞ്ച് വര്‍ഷത്തെ പട്ടാള ഭരണത്തിന് ശേഷം തായ്‍ലന്‍ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. 2014 ല്‍ പ്രസിഡന്റ് തക്ഷിന്‍ ക്ഷിനാവത്രയെ പട്ടാള അട്ടിമറിയിലൂടെ ഭരണത്തില്‍ നിന്നു പുറത്താക്കിയതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2.66 മില്ല്യന്‍ ജനങ്ങളില്‍ 87 ശതമാനം പേരും വോട്ട് ചെയ്തേക്കും. 500 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപില്‍ 250 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് അധികാരത്തിലെത്താം. പട്ടാളത്തെ ഭരണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാകും പ്രധാന പോരാട്ടം.
പ്രധാനമന്ത്രി പ്രയൂത് ചാന്‍ ഓച്ചയുടെ പലാങ്ങ് പ്രചാരത്ത് പാര്‍ട്ടിക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. ഇന്നലെ ആറ് മണിവരെ എല്ലാ പാര്‍ട്ടികൾക്കും പ്രചാരണത്തിനുള്ള അവസരം ഉണ്ടായിരുന്നു. യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പുതുതായി രൂപീകരിച്ച ഫ്യൂച്ചര്‍ ഫോര്‍വാര്‍ഡ് പാര്‍ട്ടിയും ശക്തമായ മത്സരമണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കാഴ്ചവെച്ചത്.
അതേസമയം വിവാദമായ തായ് രക്സാ ചാര്‍ട്ട് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ വിലക്കുണ്ട്. തായ് രാജകുടുംബാഗം ഉബോല്‍ രത്ന മഹിദോൾ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പ്ത്രിക നല്‍കിയിരുന്നു. എന്നാല്‍ ഭരണഘടനയുടെ ലംഘനമാണിതെന്ന് കോടതി കണ്ടെത്തുകയും ഉബോല്‍ രത്നയുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യുകയും ചെയ്തു.
2001 തൊട്ട് അധികാരത്തില്‍ തുടരുന്ന തക്ഷിന്‍ ക്ഷിനാവത്രയെ അട്ടിമറിയിലൂടെ പുറത്താക്കിയാണ് പട്ടാളം ഭരണത്തിലെത്തിയത്. വിവാദങ്ങൾ ബാക്കിയാക്കി രാജ്യം വോട്ടെടുപ്പിലേക്ക് പോകുമ്പോൾ ഉയര്‍ന്ന പോളിങ്ങ് ഉണ്ടാകുമെന്നാണ് രാഷട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍
Adjust Story Font
16

